You are here: HOME » TRAVEL »
പൂക്കളുടെ വസന്തംവിടരുന്ന അതിര്‍ത്തിഗ്രാമങ്ങള്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 21 December 2010
പ്രകൃതിമനോഹരമായ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഗുണ്ടല്‍പേട്ടയും സമീപ ഗ്രാമങ്ങളും സൂര്യകാന്തിയുടെയും ചെണ്ടുമല്ലി പൂക്കളുടെയും വര്‍ണ്ണവിസ്മയമൊരുക്കുന്നു.

കര്‍ഷകര്‍ വിപണനാടിസ്ഥാനത്തിലാണ് കൃഷിചെയ്യുന്നതെങ്കിലും സഞ്ചാരികള്‍ക്ക് കാഴ്ചക്ക് വിരുന്നൊരുക്കുന്നതാണീ ദൃശ്യങ്ങള്‍. ഗുണ്ടല്‍പേട്ടയും അംഗളയും ഗോപാല്‍സ്വാമിബെട്ടയുടെ താഴ് വാരമായ ഗോപാലപുരവും നഞ്ചന്‍കോടുമെല്ലാം പൂക്കളുടെ വസന്തംതീര്‍ക്കുകയാണ്. നേരത്തെപെയ്ത വേനല്‍മഴയും കാലവര്‍ഷം ശക്തമല്ലാത്തതും പൂക്കള്‍ക്ക് കരുത്തുപകര്‍ന്നു.

സിനിമാഗാന ചിത്രീകരണക്കാര്‍ക്കും വിവാഹ വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ഇഷ്ടലൊക്കേഷനുകളാണിവിടം. ഇതിനുപുറമെ സഞ്ചാരികളുടെ ബഹളവും.


SocialTwist Tell-a-Friend
Related Stories: പൂക്കളുടെ വസന്തംവിടരുന്ന അതിര്‍ത്തിഗ്രാമങ്ങള്‍ - Monday, December 20, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon