You are here: HOME » SPORTS »
ദക്ഷിണാഫ്രിക്കക്ക് ജയം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 22 January 2011
പോര്‍ട്ട് എലിസബത്ത്: മഴയില്‍ കുതിര്‍ന്ന നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് 48 റണ്‍സ് ജയം. ജയത്തോടെ അഞ്ചു കളികളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് ഒപ്പമെത്തി(2-2). ജയിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനിക്കും കൂട്ടര്‍ക്കും കഴിയുമായിരുന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 265 റണ്‍സെടുത്തപ്പോള്‍ മഴമൂലം കളി ഉപേക്ഷിക്കുമ്പോള്‍ ഇന്ത്യക്ക് 32.5 ഓവറില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡക്ക് വര്‍ത്ത് ലൂയീസ് നിയമമനുസരിച്ച് ജയിക്കാന്‍ ഇന്ത്യക്ക് ആ സമയത്ത് 190 റണ്‍സ് വേണ്ടിയിരുന്നു. 71 റണ്‍സുമായി പുറത്താവാതെ നിന്ന് ആതിഥേയ ഇന്നിങ്‌സിന് കരുത്തുപകര്‍ന്ന ഡുമിനിയാണ് കളിയിലെ താരം.

ഡുമിനിയുടെയും ഹാഷിം അംല(64)യുടെയും ബാറ്റിങ് മികവില്‍ 265 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോലി (87 നോട്ടൗട്ട്) ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം ബുദ്ധിമുട്ടി. സ്‌കോറിങ് നിരക്കുയര്‍ത്താനോ നല്ല കൂട്ടുകെട്ടുകെട്ടുകളുണ്ടാക്കാനോ ഇന്ത്യന്‍ മുന്‍നിരക്കാര്‍ക്കായില്ല. കോലിയും റെയ്‌നയും(20) ചേര്‍ന്ന് നാലാം വിക്കറ്റിലെടുത്ത 63 റണ്‍സ് ഇന്ത്യക്ക് നേരിയ പ്രതീക്ഷ സമ്മാനിച്ചെങ്കിലും റെയ്‌നയും ധോനിയും(2) യൂസഫ് പഠാനും (2) ചെറിയ ഇടവേളയില്‍ പുറത്തായതോടെ തോല്‍വി ഏറെക്കുറെ ഉറപ്പായിരുന്നു. ഈ ഘട്ടത്തിലാണ് മഴ എത്തിയത്.

266 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഏറിയ ഘട്ടത്തിലും ആ ലക്ഷ്യം അപ്രാപ്യമാണെന്ന തോന്നലാണുയര്‍ന്നത്. 31.3 ഓവറില്‍ 6ന് 137 എന്ന നിലയില്‍ പരാജയത്തെ തുറിച്ചുനോക്കുമ്പോഴാണ് മഴയെത്തിയത്.

സ്‌കോര്‍ബോര്‍ഡ്

ദക്ഷിണാഫ്രിക്ക:

അംല റണ്ണൗട്ട് 64, സ്മിത്ത് സി-ഹര്‍ഭജന്‍ ബി-നെഹ്‌റ 18, വാന്‍ വൈക് സി-കോലി ബി-യുവരാജ് 15, ഡിവില്ലിയേഴ്‌സ് സി-ധോനി ബി-യുവരാജ് 3, ഡുമിനി നോട്ടൗട്ട് 71, ഡുപ്ലെസിസ് റണ്ണൗട്ട് 1, ബോത്ത സ്റ്റംപ്ഡ് ധോനി-ബി-യുവരാജ് 44, പീറ്റേഴ്‌സണ്‍ റണ്ണൗട്ട് 31, സ്റ്റെയ്ന്‍ നോട്ടൗട്ട് 4, എക്‌സ്ട്രാസ് 14, ആകെ 50 ഓവറില്‍ 7ന് 265. വിക്കറ്റുവീഴ്ച: 1-57, 2-106, 3-111, 4-115, 5-118, 6-188, 7-242. ബൗളിങ്: സഹീര്‍ഖാന്‍ 9-1-55-0, മുനാഫ് 8-1-49-0, നെഹ്‌റ 6-0-27-1, ഹര്‍ഭജന്‍ 10-0-61-0, യുവരാജ് 8-0-34-3, രോഹിത്ശര്‍മ 2-0-6-0, റെയ്‌ന 3-0-13-0, യൂസഫ് പഠാന്‍ 4-0-18-0.

ഇന്ത്യ

രോഹിത് ശര്‍മ സി-ഡുമിനി ബി-സോട്‌സോബെ 1, പാര്‍ഥിവ്പട്ടേല്‍ എല്‍ബിഡബ്ല്യു- സോട്‌സോബെ 11, കോലി നോട്ടൗട്ട് 87, യുവരാജ് സി-സ്മിത്ത് ബി-ബോത്ത 12, റെയ്‌ന സ്റ്റംപ്ഡ് -ഡിവില്ലിയേഴ്‌സ് ബി-പീറ്റേഴ്‌സണ്‍ 20, ധോനി സി-ഡുപ്ലെസിസ് ബി-പീറ്റേഴ്‌സണ്‍ 2, യൂസഫ് പഠാന്‍ സി-ഡിവില്ലിയേഴ്‌സ് ബി-മോര്‍ക്കല്‍ 2, ഹര്‍ഭജന്‍നോട്ടൗട്ട് 3, എക്‌സ്ട്രാസ് 4, ആകെ 32.5 ഓവറില്‍ 6ന് 142.
വിക്കറ്റുവീഴ്ച: 1-1, 2-32, 3-49, 4-112, 5-123, 6-128
ബൗളിങ്: സ്‌റ്റെയ്ന്‍ 4-0-15-0, സോട്‌സോബെ 6-0-25-2, മോര്‍ക്കല്‍ 6-1-13-1, ബോത്ത 6.5-0-27-1, റോബിന്‍ പീറ്റേഴ്‌സണ്‍ 8-0-46-2, ഡുപ്ലെസിസ് 1-0-5-0, ഡുമിനി 1-0-9-0.


SocialTwist Tell-a-Friend
Related Stories: ദക്ഷിണാഫ്രിക്കക്ക് ജയം - Saturday, January 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon