You are here: HOME » SPORTS »
കായികകേരളത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 16 October 2010
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നൂറ്റിയൊന്ന് മെഡലുകളുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ കായികതാരങ്ങളെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ഇന്ത്യന്‍ കുതിപ്പിന് നിര്‍ണായക പങ്കുവഹിച്ച കായികകേരളത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഗെയിംസില്‍ മെഡല്‍ നേടിയ കായികകേരളത്തിന്റെ അഭിമാനങ്ങളായ സിനി ജോസ്, രഞ്ജിത് മഹേശ്വരി, പി.കെ. പ്രിയ, ഷമീര്‍മോന്‍, കോച്ച് നിഷാദ്കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം രാഷ്ട്രത്തിന്റെ ആഹ്ലാദവും അഭിമാനവും അഭിനന്ദനങ്ങളും അറിയിച്ചത്.

ഗെയിംസിന്റെ വിജയകരമായ സമാപനത്തിനുശേഷം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി എം.എസ്. ഗില്ലിനൊപ്പം മെഡല്‍ ജേതാക്കളും അവരുടെ പരിശീലകരും പ്രധാനമന്ത്രിയെ കണ്ടത്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായികതാരങ്ങളെ മന്‍മോഹന്‍സിങ്ങും പത്‌നി ഗുര്‍ചരണ്‍ കൗറും ചേര്‍ന്ന് എതിരേറ്റു. ഷൂട്ടിങ്ങില്‍ മിന്നുന്ന പ്രകടനം നടത്തിയ ഗഗന്‍ നരംഗിനെയും ലോക ഗുസ്തി ചാമ്പ്യന്‍ സുശീല്‍കുമാറിനെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.


ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നൂറ്റിയൊന്ന് മെഡലുകളുമായി രണ്ടാംസ്ഥാനത്തേക്കുയര്‍ന്ന് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ കായികതാരങ്ങളെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ഇന്ത്യന്‍ കുതിപ്പിന് നിര്‍ണായക പങ്കുവഹിച്ച കായികകേരളത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഗെയിംസില്‍ മെഡല്‍ നേടിയ കായികകേരളത്തിന്റെ അഭിമാനങ്ങളായ സിനി ജോസ്, രഞ്ജിത് മഹേശ്വരി, പി.കെ. പ്രിയ, ഷമീര്‍മോന്‍, കോച്ച് നിഷാദ്കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം രാഷ്ട്രത്തിന്റെ ആഹ്ലാദവും അഭിമാനവും അഭിനന്ദനങ്ങളും അറിയിച്ചത്.

ഗെയിംസിന്റെ വിജയകരമായ സമാപനത്തിനുശേഷം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി എം.എസ്. ഗില്ലിനൊപ്പം മെഡല്‍ ജേതാക്കളും അവരുടെ പരിശീലകരും പ്രധാനമന്ത്രിയെ കണ്ടത്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായികതാരങ്ങളെ മന്‍മോഹന്‍സിങ്ങും പത്‌നി ഗുര്‍ചരണ്‍ കൗറും ചേര്‍ന്ന് എതിരേറ്റു. ഷൂട്ടിങ്ങില്‍ മിന്നുന്ന പ്രകടനം നടത്തിയ ഗഗന്‍ നരംഗിനെയും ലോക ഗുസ്തി ചാമ്പ്യന്‍ സുശീല്‍കുമാറിനെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
SocialTwist Tell-a-Friend
Related Stories: കായികകേരളത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ - Saturday, October 16, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon