You are here: HOME » SPORTS »
ട്രാക്കിലും മെഡല്‍; കവിതക്ക് വെങ്കലം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 09 October 2010
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അത്‌ലറ്റിക് ട്രാക്കില്‍ ഇന്ത്യ ചരിത്രം കുറിച്ചു. വനിതകളുടെ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ കവിത റാവത്താണ് വെങ്കലം നേടി ട്രാക്കിന് തീപിടിപ്പിച്ചത്. 33.05.28 മിനിറ്റിലാണ് കവിത ഓടിയെത്തി വെങ്കലമണിഞ്ഞത്. എന്നാല്‍, ദേശീയ റെക്കോഡിന് ഉടമയായ കവിതയുടെ ഏറ്റവും മികച്ച സമയം ഈ വര്‍ഷം ഏപ്രിലില്‍ കൊച്ചിയില്‍ കുറിച്ച 32:41.31 മിനിറ്റാണ്.

കെനിയന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. മലയാളി താരം പ്രീജ ശ്രീധരന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 33:43.91 മിനിറ്റിലാണ് പ്രീജ ഫിനിഷ് ചെയ്തത്.

പതിനഞ്ചാം ലാപ്പ് വരെ പ്രീജയ്ക്ക് തൊട്ടുപിറകില്‍ രണ്ടാമതായി ഓടിയ കവിത പിന്നീട് പിന്തള്ളപ്പെട്ടുപോയെങ്കിലും അവസാനത്തെ ലാപ്പില്‍ കുതിച്ചാണ് വെങ്കലം നേടിയത്.


SocialTwist Tell-a-Friend
Related Stories: ട്രാക്കിലും മെഡല്‍; കവിതക്ക് വെങ്കലം - Friday, October 8, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon