You are here: HOME » SPORTS »
ഏഷ്യാ കപ്പ്: ജപ്പാനെ ജോര്‍ദന്‍ തളച്ചു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 10 January 2011
ദോഹ: ഏഷ്യാ കപ്പില്‍ കരുത്തരായ ജപ്പാന് അപ്രതീക്ഷിത തിരിച്ചടി. ഗ്രൂത് ബിയില്‍ താരതമ്യേന ദുര്‍ബലരായ ജോര്‍ദനാണ് കിരീടപ്രതീക്ഷയുമായി ഇറങ്ങിയ ജപ്പാനെ സമനിലയില്‍ തളച്ചത്. സ്‌കോര്‍: 1-1. ഇഞ്ച്വറി ടൈമില്‍ മായ യൊഷിദയാണ് ജപ്പാനെ രക്ഷിച്ച ഗോള്‍ വലയിലാക്കിയത്. 45-ാം മിനിറ്റില്‍ ഹസന്‍ അബ്‌ദെല്‍ ഫത്തയുടെ ഗോളിലാണ് ജോര്‍ദന്‍ ലീഡ് നേടിയത്.

ഏഷ്യാ കപ്പില്‍ രണ്ടാം തവണ മാത്രം തല കാണിക്കുന്ന ജോര്‍ദനെ ഹാഫ് ടൈമിന് തൊട്ടുമുന്‍പ് ബോക്‌സിന് തൊട്ടു പുറത്തു നിന്നെടുത്ത ഷോട്ടിലൂടെയാണ് ഫത്ത മുന്നിലെത്തിച്ചത്. ലീഡ് നേടിയതോടെ ഉജ്വലമായി പ്രതിരോധിച്ച ജോര്‍ദന്‍ അട്ടിമറി ജയം സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുനില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി യൊഷിദയുടെ ഗോള്‍ വലയിലായത്. ഇതിനിടെ ലീഡ് വഴങ്ങി ഇരുപത്തിയഞ്ച് മിനിറ്റിനുള്ളില്‍ ജപ്പാന്‍ ലക്ഷ്യം കണ്ടെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

സൗദിയുടെ സിറിയയും തമ്മിലാണ് ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം.


SocialTwist Tell-a-Friend
Related Stories: ഏഷ്യാ കപ്പ്: ജപ്പാനെ ജോര്‍ദന്‍ തളച്ചു - Sunday, January 9, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon