You are here: HOME » RECIPE »
മോരു കറി
ബബിത ജയപ്രകാശ്‌ Jayakeralam Malayalam News
Wednesday, 30 November 2011
ചേരുവകള്‍

മോര്‌- 1 കപ്പ്‌
കടുക്‌ - 1 നുള്ള്‌
ഉലുവ - 1 നുള്ള്‌
ജീരകം - 1 നുള്ള്‌
വേപ്പില - 1 തണ്ട്‌
ചുവന്ന മുളക്‌ - 2 എണ്ണം
ചെറിയ ഉള്ളി - 6 എണ്ണം
ഇഞ്ചി(അരിഞ്ഞത്‌) - 1 ചെറിയ കഷ്ണം
വെളുത്തുള്ളി - 4 എണ്ണം
പച്ചമുളക്‌ - 2 എണ്ണം
തക്കാളി - 1 പകുതി കഷ്ണം
മഞ്ഞള്‍പ്പൊടി - 1/2 ടീ സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‍
എണ്ണ - പാകത്തിന്‍

പാകം ചെയ്യുന്ന വിധം

എണ്ണയില്‍ കടുക്‌ പൊട്ടിച്ചതിനു ശേഷം ഉലുവ ,ജീരകം,വേപ്പില,ചുവന്ന മുളക്‌ എന്നിവ വഴറ്റുക.

അതിനു ശേഷംഇഞ്ചി,വെളുത്തുള്ളി,
പച്ചമുളക്‌ ,ചെറിയ ഉള്ളി എന്നിവ വഴറ്റുക.

എല്ലാം വഴന്നതിനു ശേഷം തക്കാളി, ഉപ്പ്‌ ,ചേര്‍ക്കുക. വഴന്നാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.

എല്ലാ ചേരുവകളും നല്ല മൂത്ത മണം വരുമ്പോള്‍ മോരു ചേര്‍ക്കുക. തിളപ്പിക്കരുത്‌. ഒന്ന് ചൂടാക്കിയാല്‍ മാത്രം മതി.


SocialTwist Tell-a-Friend
Related Stories: മോരു കറി - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon