You are here: HOME » RECIPE »
കരിമീന്‍ തക്കാളി കുറുമ
ഇന്ദു സുനില്‍ Jayakeralam Malayalam News
Wednesday, 30 November 2011
ചേരുവകള്‍

1. കരിമീന്‍ - 500 ഗ്രാം
2. മുളകു പൊടി - 1 റ്റീ സ്പൂന്‍
3. മഞ്ഞള്‍ പൊടി - 1 റ്റീ സ്പൂന്‍
4. ചുവന്നുള്ളി - 10 അല്ലി
5. തേങ്ങ ചിരവിയതു - അര മുറി
6. ഇഞ്ചി - 50 ഗ്രാം
7. വെളുത്തുള്ളി - 10 അല്ലി
8. പച്ച മുളകു - 6 എണ്ണം
10.തക്കാളി - 2 എണ്ണം
11. വെളിച്ചെണ്ണ - 100 ഗ്രാം
12. കടുകു, കറിവേപ്പില -വറുത്തിടാന്‍
13. ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്നവിധം

കരിമീന്‍ വൃത്തിയാക്കി വെയ്ക്കുക.

തേങ്ങ ചിരവിയതു,മഞ്ഞള്‍ പൊടി ,മുളകു പൊടി ഉപ്പു എന്നിവ അല്‍പം വെള്ളം ചേര്‍ത്തു വെണ്ണ പോലെ

അരച്ചെടുക്കുക.

കാഞ്ഞ മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോള്‍ കടുകിട്ടു പൊട്ടിക്കുക.കറിവേപ്പില,ഇഞ്ചി, വെളുത്തുള്ളി,പച്ച

മുളകു,തക്കാളി,ചുവന്നുള്ളി എന്നിവ അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.

നല്ല മണം വന്നു തുടങ്ങുമ്പൊള്‍ അരപ്പു കൂടി ചേര്‍ത്തു വഴറ്റുക. ആവശ്യത്തിനു വെള്ളം ചേര്‍ത്തു , അരപ്പു

തിളക്കുമ്പോല്‍ കരിമീന്‍ കഷണങ്ങള്‍ ഇട്ടു ചട്ടി മൂടി വെച്ചു വേവിക്കുക.

ചാറു കുറുകുമ്പോള്‍ പച്ച വെളിച്ചെണ്ണ കൂടി ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങി വെയ്ക്കുക.

ചോറു , അപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാം :)


SocialTwist Tell-a-Friend
Related Stories: കരിമീന്‍ തക്കാളി കുറുമ - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon