You are here: HOME » RECIPE »
നാലുകെട്ട്‌
മഹേന്ദര്‍ Jayakeralam Malayalam News
കയറിയ ഉടനെ ഒരു പൂമുഖം
രഹസ്യക്കൈമാറ്റങ്ങളുടെ ഇടനാഴി
ആസക്തിയുടെ അകത്തളം
കണ്ണീരിന്റെയും പായ്യാരങ്ങളുടേയും
കരിപിടിച്ച അടുക്കള
പ്രണയം ഇപ്പോഴും ഒരു
പഴയ നാലുകെട്ടുതന്നെ
ഉച്ചയുറക്കത്തിന്റെ മുഖം
അമര്‍ത്തിത്തുടച്ച്‌-
ചിന്തകളുടെ ജടകെട്ടിയ മുടി വാരിചുറ്റി-
അടിച്ചാലും അടിച്ചാലും തീരാത്ത
മുറ്റം അടിച്ചടിച്ച്‌...
എങ്കിലും
എല്ലാറ്റിനും പിറകിലൊരു തൊടിയുണ്ട്‌.
ഓര്‍മകളുടെ പച്ചതഴച്ച പിന്‍തൊടി.
ഇടയ്ക്കിടെ
വര്‍ത്തമാനത്തിന്റെ ചെറുകിളികള്‍
സന്ദര്‍ശനത്തിനെത്തുന്ന-
വെയിലിന്റെ നാണയത്തുട്ടുകള്‍ ചിതറിക്കിടക്കുന്ന
കാനല്‍ത്തൊടി
ആസക്തിയും കണ്ണീരുമൊഴിഞ്ഞ്‌
അതെപ്പോഴും ശാന്തസുന്ദരം തന്നെ

======================


SocialTwist Tell-a-Friend
Related Stories: നാലുകെട്ട്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon