You are here: HOME » RECIPE »
ചിക്കന്‍ റോസ്റ്റ്
ജൂബി ബിനു Jayakeralam Malayalam News
Wednesday, 30 November 2011
ആവശ്യമായ ചേരുവകള്‍:

1. കോഴി - 1 കി.
2. പച്ചമുളക് - 20 ഗ്രാം
3. ഇഞ്ചി - 2 കഷണം
4. വെളുത്തുള്ളി - 1 കുടം
5. ചുവന്നുള്ളി - 100 ഗ്രം
6. മുളകുപൊടി - 1 ടിസ്പൂണ്‍
7. മഞ്ഞള്‍പൊടി - അര ടിസ്പൂണ്‍
8. മസാലപ്പൊടി - അര ടിസ്പൂണ്‍
9. തക്കാളി - 1 എണ്ണം
10. സവാള - 4 എണ്ണം
11. സോയാബീന്‍ സോസ് - 1 ടിസ്പൂണ്‍
12. ഉപ്പ് - രുചിയ്ക്ക്
13. എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
14. കറിവേപ്പില - 1 തണ്‍ട്

തയ്യാറാക്കുന്ന വിധം:

1. കോഴി വലിയ കഷണങ്ങളാക്കി മുറിയ്ക്കുക.
2. പച്ചമുളക്, ഈഞ്ചി, വെളുത്തുള്ളി, പകുതി സവാള അരിഞ്ഞത്, മസാല ഇവ പ്രത്യേകം അരച്ചെടുക്കുക.
3.അരച്ച പച്ചമുളക്, അല്‍പ്പം ഇഞ്ചി, സോയാബീന്‍ സോസ്, അല്‍പ്പം മസാല ഇവ ഇറച്ചിയില്‍ പുരട്ടി വയ്ക്കുക.
4. ഒരു മണിക്കൂറിനു ശേഷം ഇളം ചുവപ്പുനിറത്തില്‍ വറുത്തെടുക്കുക.
5. എണ്ണ ചൂടാക്കി പകുതി സവാള വറുത്തെടുക്കുക.
6. ബാക്കി സവാള, ചുവന്നുള്ളി, കറിവേപ്പില ഇവ ചതച്ചെടുക്കുക.
7. എണ്ണ ചൂടാക്കി ആദ്യം വെളുത്തുള്ളി മൂപ്പിച്ച് ഇഞ്ചി, പച്ചമുളക്, സവാള ഇവയെല്ലം ഒരോന്നായി മൂപ്പിയ്ക്കുക.
8. എണ്ണ തെളിഞ്ഞതിനുശേഷം അരച്ചു വച്ചതും കൂടിയിട്ട് വഴറ്റുക.
9. വാടിയതിനുശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മസാല ഇവ ചേര്‍ത്ത് മൂപ്പിയ്ക്കുക.
10. തക്കാളിയും ചേര്‍ത്ത് എണ്ണ തെളിയുമ്പോള്‍ 2 കപ്പു വെള്ളവും ചേര്‍ത്തു തിളപ്പിയ്ക്കുക.
11. ഇതിലേയ്ക്ക് വറുത്തു വച്ച ഇറച്ചി ചേര്‍ത്ത് വേവിയ്ക്കുക
12. ചാറു കുറുകി എണ്ണ തെളിഞ്ഞതിനു ശേഷം വറുത്തു വച്ച സവാള വിതറി വിളമ്പാം


SocialTwist Tell-a-Friend
Related Stories: ചിക്കന്‍ റോസ്റ്റ് - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon