You are here: HOME » RECIPE »
നെയ്മീന്‍ വറുത്തത്‌
ഇന്ദു സുനില്‍ Jayakeralam Malayalam News
Wednesday, 30 November 2011
ചേരുവകള്‍

1. നെയ്മീന്‍ -250 ഗ്രാം
2. മുളകു പൊടി - 4 ടീ സ്പൂണ്‍
3. മഞ്ഞള്‌ പൊടി - 1 ടീ സ്പൂണ്‍
4. കുരുമുളകു പൊടി -1 ടീ സ്പൂണ്‍
5. വെളുത്തുള്ളി - 10 അല്ലി
6. ചുവന്ന ഉള്ളി - 5 അല്ലി
7. ഉപ്പ്‌ - ആവശ്യത്തിന്‌
8. വെള്ളം - ആവശ്യത്തിന്‌
9. വെളിച്ചെണ്ണ - 100 ഗ്രാം
10. തക്കാളി, സവോള -അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം

നെയ്മീന്‍ ചതുര കഷണങ്ങളാക്കുക.

2 മുതല്‌ 7 വരെ ഉള്ള ചേരുവകള്‍ വെള്ളം ചേര്‍ത്ത്‌ നല്ല മയത്തില്‍ അരച്ചെടുക്കുക.

നെയ്മീന്‍ കഷണങ്ങളില്‍ അരപ്പു പുരട്ടി 1 മണിക്കൂര്‍ നേരം വെയ്ക്കുക.

കാഞ്ഞ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോള്‍ നെയ്മീന്‍ കഷണങ്ങള്‍ ഇട്ടു രണ്ടു വശങ്ങളും പൊരിച്ചെടുക്കുക.

തക്കാളി സവാള ഇവ അരിഞ്ഞതിട്ടു അലങ്കരിക്കുക.

ചൂടൊടെ ചോറിനൊപ്പം വിളമ്പാം !!


SocialTwist Tell-a-Friend
Related Stories: നെയ്മീന്‍ വറുത്തത്‌ - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon