You are here: HOME » RECIPE »
അവിയല്‍
മഞ്ജു ഫ്രാന്‍സീസ്‌ Jayakeralam Malayalam News
Wednesday, 30 November 2011
1. തക്കാളി 2 എണ്ണം
2. ഉരുളക്കിഴങ്ങ്‌ 2 എണ്ണം
3. വെണ്ടക്ക 3 എണ്ണം.
4. വഴുതനങ്ങ 1 എണ്ണം
5. ചേമ്പ്‌ 2 എണ്ണം
6. ചേന 200 g
7. വെള്ളരിക്ക 1/4 എണ്ണം
8. പച്ച മാങ്ങ ഒരു കഷണം
9. നേന്ത്രക്കായ 1 എണ്ണം
10. കാരറ്റ്‌ 2 എണ്ണം
11. പപ്പായ 1/4 എണ്ണം
12. മുരിങ്ങക്കോല്‌ 2 എണ്ണം
13. തേങ്ങാ ചിരകിയത്‌ 1/2 കപ്പ്‌
14. പച്ചമുളക്‌ 6 to 8 എണ്ണം
15. ചെറിയ ഉള്ളി 6 എണ്ണം.
16. ചെറിയ ജീരകം 1 ടീസ്പൂണ്‍
17. മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
18. കറിവെപ്പില ഒരു തണ്ട്‌.
19. വെളിച്ചെണ്ണ 20ml.

തയ്യാറാക്കുന്ന വിധം:

1. ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള vegitables നന്നായി കഴുകി ചെറുതായി മുറിച്ച്‌, ഉപ്പു ചേര്‍ത്ത്‌ വേവിച്ചെടുക്കുക.

2. 13 മുതല്‍ 17 വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക (നന്നായി അരയ്ക്കാന്‍ പാടില്ല ! ചെറുതായി ഒതുക്കിയെടുത്താല്‍

മതി)

3. വെന്ത പച്ചക്കറിയില്‍ അരപ്പും കറിവേപ്പിലയും കൂടി ചേര്‍ത്ത്‌ നല്ലതുപോലെ തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക്‌

വെളിച്ചെണ്ണ ഒഴിച്ച്‌ വാങ്ങി വയ്ക്കുക.


SocialTwist Tell-a-Friend
Related Stories: അവിയല്‍ - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon