You are here: HOME » RECIPE »
ഫിഷ്‌ മോളി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 06 November 2011
ദശക്കട്ടിയുള്ള മീന്‍ 1/2 കിലോ.
2. ഉള്ളി അരിഞ്ഞത്‌. 1/2 കപ്പ്‌.
3. പച്ചമുളക്‌ നീളത്തില്‍ കീറിയത്‌. 8 എണ്ണം.
4. ഇഞ്ചി ചതച്ചത്‌ 1/2 ടീസ്പൂണ്‍
5. കുരുമുളക്‌ പൊടി 1/2 ടീസ്പൂണ്‍
6. വെളുത്തുള്ളി പോടിച്ചത്‌ 1/2 ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
8. കറിവേപ്പില
9. തേങ്ങാപാല്‍ (ഒന്നാം പാല്‍) 1/2 കപ്പ്‌
10. തേങ്ങാപാല്‍ (രണ്ടാം പാല്‍) 1 കപ്പ്‌
11. തക്കാളി 1 എണ്ണം.
12. ഉപ്പ്‌ പാകത്തിന്‌.
13. എണ്ണ പാകത്തിന്‌.

How to make fish moli ? (തയ്യാറാക്കുന്ന വിധം:)

1. മീന്‍ കഴുകി വലിയ കഷണങ്ങളായി മുറിച്ചെടുക്കുക.
2. ഉള്ളി, പച്ചമുളക്‌, കുരുമുളക്‌ പൊടി, ഇഞ്ചി പൊടി, വെളുത്തുള്ളി പൊടിച്ചത്‌ എന്നിവ എണ്ണയിലിട്ടു നല്ലതുപോലെ വഴറ്റുക.
3. വഴറ്റിയ ചേരുവയിലേയ്ക്ക്‌ മീന്‍, മഞ്ഞള്‍പ്പൊടി, തേങ്ങയുടെ രണ്ടാം പാല്‍ എന്നിവ പാകത്തിന്‌ ഉപ്പു ചേര്‍ത്ത്‌ അടുപ്പത്ത്‌ വച്ച്‌ ചെറു ചൂടില്‍ വേവിക്കുക.
4. വെന്ത മീന്‍ കറിയില്‍ തേങ്ങാപാലും (ആദ്യ പാല്‍), തക്കളിയരിഞ്ഞതും ചേര്‍ത്ത്‌, ചെറുതായി ചൂടാകുമ്പോള്‍ വാങ്ങി വയ്ക്കുക.


SocialTwist Tell-a-Friend
Related Stories: ഫിഷ്‌ മോളി - Saturday, December 4, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon