You are here: HOME » RECIPE »
ബീഫ്‌ ഫ്രൈ
ബബിത ജയപ്രകാശ്‌ Jayakeralam Malayalam News
Wednesday, 30 November 2011
ചേരുവകള്‍

ബീഫ്‌ - 1കിലോ
1.മുളക്‌ പൊടി - 1 ടേബിള്‍സ്പൂണ്‍
2.മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
3.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ - 1 ടേബിള്‍സ്പൂണ്‍
4.ജീരകപ്പൊടി - 1 ടീസ്പൂണ്‍
5.മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
6.ഗരം മസാല - 1/2 ടീസ്പൂണ്‍
7.ഉപ്പ്‌ - ആവശ്യത്തിന്‍



മുളക്‌ പൊടി - 1 ടേബിള്‍സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ - 2 ടേബിള്‍സ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
കുരുമുളക്‌ പൊടി - 1 ടീസ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‍
വേപ്പില - ആവശ്യത്തിന്‍
വെളിച്ചെണ്ണ - ആവശ്യത്തിന്‍


തയ്യാറാക്കുന്ന വിധം

ബീഫ്‌ 1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ ഒരു മണിക്കൂര്‍ വെക്കുക.അതിനു ശേഷം വേവിക്കുക.

ഒരു പാന്‍ ചൂടാക്കുക.അതില്‍ എണ്ണ ഒഴിച്ചതിനു ശേഷം മുളക്‌ പൊടി,കുരുമുളക്‌ പൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ എന്നിവ ചേര്‍ത്ത്‌ വഴറ്റുക.വഴന്ന ശേഷം വെന്ത ബീഫ്‌ ചേര്‍ക്കുക.

ബീഫ്‌ നന്നായി ഡ്രൈ ആയതിനു ശേഷം ഗരം മസാല ചേര്‍ത്ത്‌ മിക്സ്‌ ചെയ്യുക.അതിനു ശേഷം 10 മിനുട്ട്‌ കുറഞ്ഞ തീയില്‍ മൊരിയാന്‍ വെക്കുക.വേപ്പില ചേര്‍ത്ത്‌ അലങ്കരിക്കുക.


SocialTwist Tell-a-Friend
Related Stories: ബീഫ്‌ ഫ്രൈ - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon