You are here: HOME » PRAVASI »
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 16 January 2012
ഡാലസ്: സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21ന് വൈകിട്ട് 6 മണിക്ക് ഗാര്‍ലാന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് പ്രശസ്ത തെന്നിഡ്യന്‍ ഗായികമാരായ സുജാതയും മകള്‍ ശ്വേതയും നയിക്കുന്ന വിവിധ കലാപരിപാടികള്‍ സമന്വയിപ്പിച്ച കലാസന്ധ്യ അരങ്ങേറും.

സെന്റ് അല്‍ഫോണ്‍സാ കമ്യൂണിറ്റി സെന്ററിന്റെ പുരുദ്ധാരണഫണ്ടിനായി നടത്തപ്പെടുന്ന പരിപാടിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍, അമൃത സുപ്പര്‍ സ്റ്റാര്‍ ആനന്ദ്, മിമിക്രി, സിനി ആര്‍ട്ടിസ്റ്റുകളായ രമേഷ് പിഷാരടി, സുഭി സുരേഷ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍പെഴ്‌സണായ ഏലിക്കുട്ടി ഫ്രാന്‍സീസ് അറിയിച്ചു.

സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിന്റെ ഭാഗമായി കമ്യൂണിറ്റി സെന്ററായും ധ്യാനകേന്ദ്രമായും പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ പുനരുദ്ധാരണത്തിനുവേണ്ടി നടത്തപ്പെടുന്ന കലാസന്ധ്യയില്‍ ഡാലസിലെ എല്ലാ വിഭാഗം ആളുകളുടെയും സഹായസഹകരണങ്ങള്‍ വികാരി ഫാ. മാത്യു ശാശേരില്‍ അഭ്യര്‍ത്ഥിച്ചു. സിബി കല്ലൂര്‍, വില്‍സണ്‍ ഇലഞ്ഞിക്കല്‍ എന്നിവരാണ് ട്രസ്റ്റിമാര്‍.


വാര്‍ത്ത അയച്ചത്: ബിനോയി സെബാസ്റ്റ്യന്‍


SocialTwist Tell-a-Friend
Related Stories: ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ - Sunday, January 15, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
Today's Cartoon