You are here: HOME » PRAVASI »
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 01 February 2012
കുവൈത്ത്: സാധാരണക്കാരായ പ്രവാസികളുടെ നല്ല നാളേക്കായി ഒരു സമ്പാദ്യപദ്ധതി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മിഡില്‍ ഈസ്റ്റിലെ ഒന്നാമത്തെ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ് ഫിബ്രവരി ഒമ്പത്, പത്ത് തിയ്യതികളില്‍ കുവൈത്തില്‍ നടക്കും. മാസംതോറും നാട്ടിലേക്ക് അയയ്ക്കുന്ന പണമിടപാടിന് ഉപരിയായി 'സാധാരണ പ്രവാസിക്കും സമ്പാദ്യം സാധ്യമോ?' എന്ന വിഷയത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ചെറിയ വരുമാനക്കാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതില്‍ ഗവണ്‍മെന്റ് ധനകാര്യ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയ്ക്ക് വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ച് വിശദമായ ചര്‍ച്ചയും പരിഹാര നിര്‍ദേശങ്ങളും രൂപപ്പെടുത്തും.

നോര്‍ക്ക വകുപ്പ് മുന്‍ മന്ത്രി എം.എം.ഹസ്സന്‍, പത്മശ്രീ ജേതാക്കളായ ഡോ.ആസാദ് മൂപ്പന്‍, സി.കെ.മേനോന്‍, നോര്‍ക്ക സി.ഇ.ഒ. നോയല്‍ തോമസ്, സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജിങ് ഡയറക്ടര്‍ നന്ദകുമാരന്‍, ചീഫ് മാനേജര്‍ (ഇന്റര്‍നാഷണല്‍ ബാങ്കിങ്) ജ്യോതിഷ്‌കുമാര്‍, യു.എ.ഇ.എക്‌സ്‌ചേഞ്ച് സി.ഇ.ഒ. സുധീര്‍ ഷെട്ടി, സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ഇന്ത്യ (സിജി) ഡയറക്ടര്‍ എന്‍.വി.കബീര്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കൂടാതെ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സതീഷ് സി.മേത്ത, കുവൈത്തിലെയും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമുള്ള ബിസിനസ്, ധനകാര്യ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍, പ്രവാസി സംഘടനാപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.

കുവൈത്തിലെ റിഗ്ഗയിലുള്ള റമദ ഹോട്ടലിലാണ് കോണ്‍ഫറന്‍സ് നടക്കുക. ഒമ്പതിന് വൈകുന്നേരം ഏഴു മുതല്‍ ഒമ്പതര വരെ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതില്‍ ഗവണ്‍മെന്റിനും മറ്റ് ഏജന്‍സികള്‍ക്കും നിര്‍വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ച് വിദഗ്ധരുടെ പാനല്‍ ചര്‍ച്ച നടത്തും. പത്തിന് വൈകുന്നേരം നാലര മുതല്‍ രാത്രി പത്തുമണി വരെയാണ് എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്.

പ്രവാസികളുടെ ജീവിതനിലവാരം അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെ.കെ.എം.എ. രൂപംകൊടുത്ത സംരംഭമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍ഹാന്‍സിങ് എക്‌സ്പാട്രിയേറ്റ്‌സ് ലൈഫ് (ഫീല്‍) ആണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മുഖ്യ പ്രയോജകരായി പ്രഥമ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.പത്രസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഗിര്‍ തൃക്കരിപ്പൂര്‍ പരിപാടികള്‍ വിശദീകരിച്ചു. അല്‍ സായര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹിലാല്‍ ഫീല്‍ ഫൗണ്ടേഷന്‍ ലോഗോ പ്രകാശനം ചെയ്തു. അല്‍ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത് ഇന്റര്‍നാഷണല്‍ ബാങ്കിങ് സീനിയര്‍ റിലേഷന്‍സ് മാനേജര്‍ രാജന്‍ റാവുത്തര്‍, അയാസ്‌കോ ചെയര്‍മാന്‍ എസ്.എ.ലബ്ബ, കെ.കെ.എം.എ, സി.എഫ്.ഒ. അലിമാത്ര, വൈസ് ചെയര്‍മാന്‍മാരായ പി.കെ.അക്ബര്‍ സിദ്ദിഖ്, എന്‍.എ.മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് തയ്യില്‍ സ്വാഗതവും വര്‍ക്കിങ് പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ നന്ദിയും പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌ - Tuesday, January 31, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
Today's Cartoon