You are here: HOME » PRAVASI »
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 26 February 2012
കരിപ്പൂര്‍: ഒരുവര്‍ഷം നീണ്ടുനിന്ന സൗദി അറേബ്യ- കോഴിക്കോട് നാസ് എയര്‍ വിമാന സര്‍വീസിന് അവസാനമായി. യാത്രക്കാരുടെ കുറവും മറ്റു പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് കമ്പനി കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത്. ഇതോടെ കോഴിക്കോട്ടുനിന്ന് സൗദി മേഖലയിലേക്ക് ആഴ്ചയില്‍ ഒറ്റയടിക്ക് 1000 സീറ്റുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഹജ്ജ്- ഉംറ സീസണ്‍ആരംഭിക്കാനിരിക്കെ വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നത് തീര്‍ത്ഥാടകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും.

രണ്ടുവര്‍ഷം മുമ്പ് ഹജ്ജ് സര്‍വീസിനായാണ് നാസ് എയര്‍ വിമാനം കോഴിക്കോട്ടെത്തുന്നത്. ഹജ്ജ് യാത്രയില്‍ ഇവരുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കാന്‍ നാസ് എയര്‍ താല്‍പര്യം കാണിച്ചത്.സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയോടും സൗദി അറേബ്യന്‍ എയര്‍ലൈന്‍സിനോടുമുള്ള മത്സരത്തിലാണ് നാസ് എയറിന് കാലിടറിയത്. ആഡംബരയാത്ര വാഗ്ദാനം ചെയ്യുന്ന ഈ സര്‍വീസുകളോട് മത്സരിക്കാന്‍ ബജറ്റ് എയറായ നാസിന് സാധിച്ചില്ല.

അഞ്ചുമുതല്‍ ഏഴ് മണിക്കൂര്‍വരെ തുടര്‍ച്ചയായി പറക്കുന്ന വിമാനത്തില്‍ ഭക്ഷണം ലഭ്യമല്ലാത്തതായിരുന്നു പ്രധാനപ്രശ്‌നം. ബജറ്റ് എയര്‍ലൈനായതിനാല്‍ ഭക്ഷണവും വെള്ളവും യാത്രക്കാര്‍ക്ക് നല്‍കാന്‍ ഇവര്‍ക്കായതുമില്ല. യാത്രാടിക്കറ്റിലെ ഇളവ് മാത്രമായിരുന്നു ഇവരുടെ ഏക ആകര്‍ഷണം. എന്നാല്‍ വിവിധ സര്‍ചാര്‍ജുകള്‍ വന്നതോടെ ഇതും ആകര്‍ഷകമല്ലാതായി. ഇതോടെ യാത്രക്കാര്‍ പതിയെ സര്‍വീസില്‍ നിന്നകന്നു.


റാക്ക് വിമാനസമയത്തില്‍ മാറ്റം


കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള റാക്ക് എയര്‍ വിമാന സമയത്തില്‍ മാറ്റംവരുത്തി. ഫിബ്രവരി മുതലാണ് സമയമാറ്റം പ്രാബല്യത്തില്‍ വരിക. പുതുക്കിയ സമയമനുസരിച്ച് റാസല്‍ഖൈമയില്‍ നിന്ന് പുലര്‍ച്ചെ 2.40ന് കോഴിക്കോട്ടെത്തുന്ന വിമാനം 3.40ന് തിരിച്ചുപോകും. ഇപ്പോള്‍ പുലര്‍ച്ചെ 4.40ന് കോഴിക്കോട്ടെത്തി 5.40നാണ് തിരിച്ചുപോകുന്നത്. ആഴ്ചയില്‍ ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വിമാനസര്‍വീസുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 4060444 എന്ന നമ്പറില്‍ ബന്ധപ്പെടണം.


SocialTwist Tell-a-Friend
Related Stories: കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല - Tuesday, January 31, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
Today's Cartoon