You are here: HOME » PRAVASI »
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 01 February 2012
ദോഹ: ഹോം സിനിമകള്‍ കുടുംബങ്ങളിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണെന്നും ലക്ഷക്കണക്കിന് പ്രേക്ഷകരാണ് തന്റെ ഓരോ സിനിമയും കാണുന്നതെന്നും ഡോണ്‍ വിഷ്വല്‍ ഗ്രൂപ്പ് ഡയറക്ടറും ഹോം സിനിമാ സംവിധായകനുമായ സലാം കൊടിയത്തൂര്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്ലസ് ദോഹയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമകള്‍ പലപ്പോഴും കാല്പനിക ലോകത്തെ വിസ്മയങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുമ്പോള്‍ നമുക്കു ചുറ്റും കണ്ടു പരിചയിക്കുന്ന സംഭവങ്ങളും അനുഭവങ്ങളുമാണ് ഹോം സിനിമകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കുടുംബസദസ്സുകളില്‍ ഹോം സിനിമകളുടെ പ്രചാരമേറിവരികയാണെന്നാണ് തന്റെ അനുഭവമെന്ന് ഹോം സിനിമ എന്ന ആശയം പ്രചരിപ്പിച്ച് ശ്രദ്ധേയനായ സലാം കൊടിയത്തൂര്‍ പറഞ്ഞു.

സമകാലിക കുടുംബ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഓലപ്പുരയ്‌ക്കെന്തിന് ഇരുമ്പ് വാതില്‍ എന്നതാണ് തന്റെ പുതിയ ചിത്രമെന്ന് അദ്ദേഹം പറഞ്ഞു.

ഹോം സിനിമ വിട്ട് സിനിമ മേഖലയിലേക്ക് പ്രവേശിക്കാനുദ്ദേശിക്കുന്നതായും ആദ്യ ചിത്രം ഏപ്രില്‍ മാസം സംവിധാനം
ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2000-ലാണ് നിങ്ങളെന്നെ ഭ്രാന്തനാക്കി എന്ന തന്റെ ആദ്യ ഹോം സിനിമയുമായി സലം കൊടിയത്തൂര്‍ രംഗത്ത് വന്നത്. ഇതിനകം 12 ഹോം സിനിമകള്‍ സംവിധാനം ചെയ്ത് കഴിഞ്ഞു.

സന്ദേശ പ്രധാനങ്ങളായ ഹോം സിനിമകള്‍ സമ്മാനിച്ച സലാം കൊടിയത്തൂരിനുള്ള മീഡിയ പ്ലസ്സിന്റെ മെമന്റോ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.എം. വര്‍ഗീസ് സമര്‍പ്പിച്ചു.

അക്കോണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്ലസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര സ്വാഗതവും സീനിയര്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍ - Tuesday, January 31, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
Today's Cartoon