You are here: HOME » PRAVASI »
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 16 January 2012
ഡോടോമ:ടാന്‍സാനിയയില്‍ മലയാളികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. കേരളത്തില്‍ നിന്നെത്തിയ നാദിര്‍ഷാ, രമേഷ് പിഷാരടി, ധര്‍മജന്‍, അവ്വെയ് സന്തോഷ്, ബൈജു ഫ്രാന്‍സിസ്, ഷെയിക എന്നിവരടങ്ങിയ സംഘം ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ഡിസംബര്‍ 25നു തന്നെ ജന്മദിനം ആഘോഷിച്ച പത്മാവതി അമ്മയും, സാം ഇടിക്കുളയും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.ഒപ്പം തന്നെ, ഈ വര്‍ഷത്തെ കലാമണ്ഡലം കമ്മറ്റിയുടെ ചാരിറ്റി പ്രോഗ്രാമില്‍ അവസാനത്തേത് ആയ ആംബുലെന്‍സ് സംഭാവന 'ആനന്ദ് മാര്‍ഗ് മിഷന്‍ ഡിസ്പ്പന്‍സറിക്ക്' സഞ്ജീവ് കുമാറും, ശ്രീകുമാറും ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു.

പിന്നീട് വേദി പിടിച്ചെടുത്ത നാദിര്‍ഷായും സഘവും പാട്ടുകളും തമാശ സ്‌കിറ്റുകളും ഒക്കെ ചേര്‍ത്തു നല്ലൊരു വിരുന്ന് തന്നെ സമ്മാനിച്ചു.ചെമ്മീന്‍ റീലോഡഡ്, രതിനിര്‍വേദം പുതിയത്, 6 വയസ്സുകാരിയുടെ നൃത്തം എന്നിവയ്‌ക്കൊപ്പം അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍ മനുഷ്യനും ഡബിള്‍ സാന്‍റാ ക്ലോസും ശരിക്കും വിസ്മയിപ്പിച്ചു.

പാട്ടുകളും, സ്‌കിറ്റുകളും നല്ല നിലവാരം പുലര്‍ത്തി, അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട്തന്നെ സദസ്സിനെ കയ്യിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചു.തുടര്‍ന്ന് വിഭവ സമൃദ്ദമായ അത്താഴത്തോടെ പരിപാടികള്‍ സമാപിച്ചു.


SocialTwist Tell-a-Friend
Related Stories: ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു - Sunday, January 15, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
Today's Cartoon