You are here: HOME » PRAVASI »
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 16 January 2012
ദാര്‍ സലാം: ടാന്‍സാനിയ 50 താം സ്വതന്ത്രദിനം ആഘോഷിക്കുമ്പോള്‍ ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മയായ 'കലാമണ്ഡലം ടാന്‍സാനിയയുടെ' നേതൃത്വത്തില്‍ അവര്‍ക്കായി മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മിച്ചു നല്‍കിക്കൊണ്ട് രാജ്യത്തോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നു.

750 മില്യണ്‍ ഷില്ലിംഗ് (2 കോടി ഇന്ത്യന്‍ രൂപ ) ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതിയില്‍ റോട്ടറി ഇന്റര്‍നാഷണലും ബാങ്ക് എം ( Bank M ) എന്ന സ്ഥാപനവും ആണ് കലാമണ്ഡലം ടാന്‍സാനിയയുടെ ഒപ്പം ഉള്ളത്.

2012 മാര്‍ച്ചില്‍ കുട്ടികള്‍ക്കായുള്ള ഒങ്കോളജി ( Peditaric Oncology Ward ) വിഭാഗം എല്ലാ സൗകാര്യങ്ങളോടും കൂടി തന്നെ ഉണ്ടാക്കി കൈമാറാന്‍ കഴിയും എന്നു പ്രോജക്റ്റ് ഹെഡ് റോട്ടറിയന്‍ ശര്‍മിള ബട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

കലാമണ്ഡലം ചെയര്‍ പെഴ്‌സണ്‍ മഞ്ജു ശ്രീകുമാര്‍ ശിലാസ്ഥാപനം നടത്തി.മുതിര്‍ന്ന കലാമണ്ഡലം അഗങ്ങള്‍ ആയ ജയരാജ് വി, ശ്രീകുമാര്‍, ഭാസ്‌കരന്‍ നായര്‍, സഞ്ജീവ് കുമാര്‍, മുരളീധരന്‍, അലക്‌സ് കൊച്ചുമൊന്‍, ഗിരീഷ്, ഭാസി മാവത്ത്, അനിതാ റെജി എന്നിവരും, ഇതുവരെ ടാന്‍സാനിയയില്‍ ഒരു ഇന്ത്യന്‍ കമ്മുണിറ്റി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ചാരിറ്റി പ്രോജക്റ്റ് സാക്ഷാത്കാര ചടങ്ങില്‍ സന്നിഹിതരായിരുന്നു.



SocialTwist Tell-a-Friend
Related Stories: ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു - Sunday, January 15, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon