You are here: HOME » PERCEPTIONS »
പച്ച മഷി കൊണ്ടെഴുതിയ ഒരു പേജ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 13 November 2010
ചെറിയവീടിന്റെ കുഞ്ഞു സിറ്റൗട്ടില്‍ പ്ലാസ്റ്റിക്‌ കസേരയിലിരുന്നു പേപ്പര്‍ വായിക്കുകയായിരുന്നു അയാള്‍. മുറ്റത്ത്‌ തള്ളക്കോഴിയും കുഞ്ഞുങ്ങളും നഖരേഖകള്‍ വരച്ച്‌ വരകള്‍ക്കിടയില്‍ നിന്നും അവയുടെ അന്നം തിരയുകയാണ്‌.
ഗ്രാമശാന്തിയിലെ സൗമ്യപ്രഭാതത്തില്‍ ആ വീടും അതിന്റേതായ ഉണര്‍വ്വിലേക്കും ഊര്‍ജ്ജത്തിലേക്കും സഞ്ചരിക്കുവാന്‍ തുടങ്ങിയിരുന്നു.
അയാളുടെ ഭാര്യ രണ്ടു ഗ്ലാസ്സില്‍ കടും കാപ്പിയുമായി വന്നു. പരസ്പരം ചിരികള്‍ സമ്മാനിച്ച്‌ ഭാര്യ കാപ്പി കൊടുത്തു. അയാള്‍ അതു വാങ്ങി. ഒു‍ മൊത്തി രുചി ആസ്വദിച്ചുകൊണ്ടു ചോദിച്ചു: "പിള്ളേരെണീറ്റില്ലേ അനു?"
"ശനിയാഴ്ച ക്ലാസ്സില്ലല്ലോ ? ആങ്ങളേം പെങ്ങളും ഉറക്കം ആഘോഷിക്കുകയല്ലേ ? ഏഴരകഴിയാതെ ഇത്തരം ദിവസങ്ങളില്‍ എഴുേ‍ല്‍ക്കലില്ലല്ലോ?"
"ഒറങ്ങട്ടെ", ഒറക്കത്തിന്റെ സുഖം ഒറക്കത്തിന്‌...."ഒരു കുഞ്ഞുവേദാന്തിയുടെ മുഖഭാവം അയാളില്‍ പ്രകടമായി. ഭാര്യ അവരുടെ കടുംകാപ്പിയുമായി അയാള്‍ക്കരുകിലായി സിമന്റു തറയിലിരുന്നു. അവളും കാപ്പി ഒന്നു മൊത്തിക്കുടിച്ചതിനുശേഷം പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ പറഞ്ഞു.
"രാജേട്ടാ, പിള്ളേര്‌ വലുതാകുകയാണ്‌, ശരീരം കൊണ്ടും മനസ്സുകൊണ്ടും ......നമ്മളു കാണാതെപോകു പലതും അവരു കാണുന്നു. നമ്മള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു വളരെയധികം......"
"അതെന്ത്യേ ഇപ്പോ നീ ഇങ്ങനെ പറയാന്‍?" അര്‍ത്ഥമുള്ളൊരു മന്ദഹാസം ഭര്‍ത്താവിന്‌ നല്‍കിയിട്ട്‌ അവര്‍ പറഞ്ഞു; " ചെക്കന്‍ ഇന്നലെ അവരുടെ കൈയെഴുത്ത്‌ മാസിക എന്നെ കൊണ്ടുവു കാണിച്ചു. അവനും അതിലെഴുതിയിട്ടുണ്ട്‌. വായിച്ചപ്പോ എനിക്ക്‌ സന്തോഷവും സങ്കടോം ഒരുമിച്ച്‌ വന്നു."
"അതെന്ത്യേ നിനക്ക്‌ അങ്ങനെ തോന്നാന്‍?" അയാള്‍ കൗതുകത്തോടെ ചോദിച്ചു.
"അത്‌ ... ചേട്ടനതു തന്നത്താന്‍ വായിച്ചുനോക്കുമ്പോ അറിയാം. ഞാനിപ്പോ കൊണ്ടത്തരാം"
അവര്‍ എഴുന്നേറ്റ്‌ അകത്തുപോയി. കുഞ്ഞുമനസ്സുകള്‍ ഒരുക്കിയ ഒരു മാസികയുടെയത്ര വലുപ്പമുള്ള ഒരു പുസ്തകം വളരെ കരുതലോടെയും സന്തോഷത്തോടെയും കൊണ്ടു വന്നു. അവരതുകൊണ്ടുവരുത്‌ കണ്ടപ്പോള്‍ പിള്ളകച്ചയില്‍ പൊതിഞ്ഞു സംരക്ഷിക്കപ്പെടുന്ന ഒരു നവജാതശിശുവിനെ അയാള്‍ ഓര്‍ത്തു. അതേ കരുതലോടെയും വാത്സല്യത്തോടെയും തന്നെ അയാള്‍ അതു വാങ്ങുകയും ചെയ്തു.
ഭാര്യ പറഞ്ഞു. "ചേട്ടന്‍ ഇതു നോക്ക്‌. ഞാന്‍ പോയി രാവിലത്തെ ചായ ശരിയാക്കട്ടെ".
മാസികയിലേക്കുതന്നെ മുഖം താഴ്ത്തിയിരുന്നുകൊണ്ട്‌ അയാള്‍ ശരിയെ അര്‍ത്ഥത്തില്‍ തലയാട്ടി മാസികയുടെ പുറം ചട്ടയില്‍ ഏറ്റവും മുകളിലായി വടിവൊത്ത അക്ഷരത്തില്‍ ഇപ്രകാരം എഴുതിയിരുന്നു. ഏഴാം ക്ലാസ്സ്‌ ബിയിലെ, എന്റെ കുഞ്ഞുങ്ങളുടെ കുരുന്നു ഭാവനകളും അനുഭവങ്ങളും സങ്കല്‍പ്പങ്ങളുമാണ്‌ ഇതിലെ ഇതളുകള്‍ക്കുള്ളില്‍. ബാല്യത്തിന്റെ നിര്‍മ്മലപ്രകാശനങ്ങള്‍ എന്റെ കുഞ്ഞുങ്ങള്‍ പ്രബഞ്ചത്തോളം തന്നെ വലുതാവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്‌,
പ്രേമ ടീച്ചര്‍.
അതിലെ " എന്റെ കുഞ്ഞുങ്ങള്‍" എന്ന ആ പദം അയാളെ സ്പര്‍ശിച്ചു. കുഞ്ഞുങ്ങള്‍ എന്ന പദം കണ്ടിപിടിച്ചയാളോടുപോലും ആ നിമിഷം അയാള്‍ക്കു പറഞ്ഞറിയികാകനാകാത്ത സ്നേഹം തോന്നി. മറ്റാരുടേയോ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളായികാണുന്ന ടീച്ചറോടും അങ്ങനെ തന്നെ തോന്നി. മനോഹരങ്ങളായ ആ അക്ഷരങ്ങള്‍ തന്റെയുള്ളില്‍ കുറ്റകരങ്ങളായ ഒരു അഭിനിവേശത്തിന്റെ തിരിനാളം തെളിയിക്കുന്നുവെന്നു തോന്നിയ നിമിഷം കാല്‍വരിയില്‍നിന്നുള്ളൊരു കാറ്റുവീശി ആ ദീപനാളം അണച്ചു കളഞ്ഞതില്‍ അയാള്‍ ആശ്വാസം കൊണ്ടു. കാറ്റിന്‌ ദൈവഗന്ധം ഉണ്ടായിരുന്നു...
പ്രേമ ടീച്ചറുടെ കുറിപ്പിനു താഴെയായി ക്രയോസില്‍ വരഞ്ഞ ഒരു ഗ്രാമ കാഴ്ച. അതിലൂടെ നീതു എന്ന ഒരു പെണ്‍കുട്ടി അയാളെ ഒരു ഗ്രാമാന്തരത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പറക്കുന്ന പക്ഷികള്‍, കുടത്തില്‍ വെള്ളവുമായി പോവുന്ന ഒരു സ്ത്രീ, ഒന്നു രണ്ടു തെങ്ങുകള്‍, ഒരു ചെറിയ മല, ഉദസൂര്യന്‍, തണല്‍മരങ്ങള്‍, അലഞ്ഞുതിരിയുന്ന ഒരു നായ, ചെറിയ അരുവി...
അഭ്യാസബലമില്ലാത്തതും, ബാല്‍നൈര്‍മ്മല്യവും ആര്‍ജ്ജവും നിറഞ്ഞതുമായ ആ ഗ്രാമക്കാഴ്ച അതിന്റെ സ്വന്തമായ ബാലവിശുദ്ധിയില്‍ അയാളോടു സംവദിച്ചു. അയാള്‍ക്കതും ഇഷ്ടപ്പെട്ടു.നവജാതശിശുവിന്റെ മൃദുലമേനിയില്‍ വേദനയുടെ വിരല്‍പ്പാടുകള്‍ വീഴാതിരിക്കാന്‍ ബദ്ധശ്രദ്ധനായി അയാള്‍ പേജുകള്‍ മറിച്ചു. ഒരു ഗ്രൂപ്പ്‌ഫോട്ടോ കിട്ടുമ്പോള്‍ ആദ്യം അതില്‍ സ്വന്തം മുഖം തേടുന്ന ഒരുവനെപ്പോലെയും ഒരാള്‍ക്കൂട്ടത്തില്‍നിന്നും തനിക്കേറെ പ്രിയപ്പെട്ട ഒരാളുടെ മുഖം തേടുന്ന ഒരുവനെപ്പോലെയും അതില്‍ അയാള്‍ മകന്റെ പേരു തേടി. ഒടുവില്‍ അതു കണ്ടെത്തി.


SocialTwist Tell-a-Friend
Related Stories: പച്ച മഷി കൊണ്ടെഴുതിയ ഒരു പേജ്‌ - Saturday, November 13, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon