You are here: HOME » MAGAZINE »
വിയര്‍പ്പ്‌
രൂപ Jayakeralam Malayalam News
പൊറുതി കിട്ടാതെ
നിന്നിലേക്കാടി വരുമ്പോഴാണല്ലോ
കൈയില്‍ ചുരുട്ടിയെടുത്ത
മഴപ്പായ നീര്‍ത്താന്‍
വേനലാഴങ്ങള്‍
മുറിച്ചു കടന്നത്‌..
ഇലയനക്കത്തിന്റെ
നെടുവീര്‍പ്പില്‍
പിന്നെയൊരു
തിരിച്ചുവരവ്‌...
ആശ്വാസത്തിന്റെ ജലശയ്യയില്‍
മുങ്ങി നിറയുമ്പോള്‍
നീയാഴ്ത്തിയ വേദനകള്‍
ഏതു സ്വപ്നത്തിന്റെ
ചെമ്പരത്തിക്കാട്ടിലേക്കാണാവോ
ഊര്‍ന്നിറങ്ങിയത്‌?!
================================
രൂപ, ആച്ചത്ത്‌ ഹൗസ്‌, മനിശ്ശേരി പി.ഒ., ഒറ്റപ്പാലം - 679 521


SocialTwist Tell-a-Friend
Related Stories: വിയര്‍പ്പ്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon