You are here: HOME » MAGAZINE »
വിളക്ക്‌
സുനില്‍ കുമാര്‍ എം. എസ്‌ Jayakeralam Malayalam News
രാത്രി-
വീട്ടിലെ വിളക്കുകത്തുന്നത്‌,
നാലുകാലിലാടിയുലഞ്ഞ്‌-
വൈകീട്ടപ്പന്‍,
പണിമാറി വരുന്നതുപോലെയാണ്‌...

അങ്ങിനെയാവാതെ തരമില്ല,
കാരണം,
വിളക്കിന്റെ കുപ്പി-
അപ്പനിടയ്ക്കിടുപ്പിലൊളിപ്പിച്ച്‌-
കൊണ്ടുവരാറുള്ള
നൂറ്റെണ്‍പതു മില്ലിയുടേതാണ്‌...

വിളക്കിലേത്തിരിയാവട്ടെ-
ഒരു രാത്രിയിലപ്പന്‍,
വേലിയില്‍-
വീണു കീറിയ,
വെള്ളമുണ്ടും....
-----------------------------------------
സുനില്‍ കുമാര്‍ എം. എസ്‌
മേട്ടിങ്കല്‍ വീട്‌
മുട്ടിക്കുളങ്ങര P.O
പാലക്കാട്‌ -678594




SocialTwist Tell-a-Friend
Related Stories: വിളക്ക്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon