You are here: HOME » MAGAZINE »
അവാര്‍ഡ്‌ (റേഡിയോ നാടകം)
അനില്‍ ജനാര്‍ദ്ദനന്‍ Jayakeralam Malayalam News
കഥാപാത്രങ്ങള്‍
കെ. ആര്‍ - സംവിധായകന്‍
ഇടപ്പാട്‌ - തിരക്കഥാകൃത്ത്‌

രംഗം- 1

ഡോര്‍ ബെല്‍ അടിക്കുന്നശബ്ദം. (രണ്ട്‌ തവണ)

വാതില്‍ തുറക്കുന്ന ശബ്ദം.

വാതില്‍ തുറന്നയാള്‍ - യാര്‌?

ഡോര്‍ ബെല്‍ അടിച്ച മനുഷ്യന്‍ - കെ. ആര്‍ സാര്‍ ഉണ്ടോ?

വാതില്‍ തുറന്നവന്‍ (വേലക്കാരന്‍)- അപോയ്മെന്റ ്‌ ഇരുക്കാ?

ഡോര്‍ബെല്‍ അടിച്ചവന്‍- ഫോണില്‍ വിളിച്ചിരുന്നു.
വാതില്‍ തുറന്നവന്‍- നീങ്ക സിറ്റൗട്ടില്‍ ഉക്കാരുങ്കോ സാറ്‌
ടിഫിന്‍ സാപ്പിഡുകിറാര്‍, വന്ദിടുവാ

വാതില്‍ അടയുന്നു. സമയം കടന്നുപോകുന്നു...
വീണ്ടും വാതില്‍ തുറക്കുന്ന ശബ്ദം

വാതില്‍ തുറന്നു വന്ന കെ. ആറിനെ കണ്ട്‌ പുറത്തു നിന്നു വന്നയാള്‍ - നമസ്ക്കാരം സാര്‍

കെ. ആര്‍ - ആ നമസ്ക്കാരം മിസ്റ്റര്‍?

പുറത്തു നിന്നു വന്നവന്‍ - ഇന്ദ്രജിത്ത്‌ ഇടപ്പാട്‌

കെ. ആര്‍ - ഓ. ഐ റിമെമ്പര്‍... സീ മിസ്റ്റര്‍ ഇടപ്പാട്‌... എനിക്ക്‌ ഇന്ന്‌ സമയം വളരെ കുറവാണ്‌. ഇന്ന്‌ 10-30ന്‌ ഒരു അപ്പോയ്മെന്റ ്‌ ഉള്ളതാ. പിന്നെ മാക്ടയുടെ
മീറ്റിംഗ്‌. ആകെ തിരക്കു പിടിച്ച ദിവസമാ.

ഇടപ്പാട്‌ - എനിക്കറിയാം സാര്‍ അങ്ങയുടെ തിരക്കുകളെ പറ്റി. അങ്ങയോടൊപ്പം കുറച്ചു സമയം ചിലവിടുകയെന്നത്‌ തന്നെ എന്നെ സംബന്ധിച്ചിടത്തോളം
ഭാഗ്യം തന്നെയാണ്‌.

കെ. ആര്‍ - അങ്ങനെയൊന്നുമില്ല. മിസ്റ്റര്‍ ഇടപ്പാട്‌. നാമൊക്കെ മനുഷ്യരല്ലേ.

ഇടപ്പാട്‌ - പക്ഷെ, സാറ്‌ സാധാരണ മനുഷ്യനല്ലല്ലോ. താരങ്ങളെ സൃഷ്ടിക്കുന്ന മഹാനാണ്‌. പുതുമുഖങ്ങളെ സൂപ്പര്‍ സ്റ്റാറുകളാക്കുന്നഹിറ്റ്‌ മേക്കര്‍ . അങ്ങ
യുടെ എളിമകൊണ്ടാണ്‌ എന്റെ കഥ കേള്‍ക്കാന്‍ തയ്യാറായതുതന്നെ.

കെ. ആര്‍ - സീ. മിസ്റ്റര്‍ ഇടപ്പാട്‌. താങ്കളോട്‌ ഫോണില്‍ സംസാരിച്ചപ്പോഴേ സ്പാര്‍ക്കുള്ള ആളാണെന്ന്‌ എനിക്ക്‌ തോന്നി അതുകൊണ്ടാണ്‌ അപ്പോയ്മെന്റ ്‌
തന്നത്‌. നാളെ ഒരുപക്ഷെ നിങ്ങളുടെ തിരക്കഥയ്ക്ക്‌ വേണ്ടി ഞാന്‍ പോലും താങ്കളുട��� വാതില്‍ക്കല്‍ ക്യൂ നില്‍ക്കില്ലെന്ന്‌ ആരു കണ്ടു.

ഇടപ്പാട്‌ (അത്ഭുതത്തോടെ) - സാര്‍...

കെ. ആര്‍ - കോടാമ്പക്കത്തുകൂടെ കുറെ അലഞ്ഞിട്ടുള്ളവനാ ഈ കെ. ആര്‍. ഞാനതൊക്കെ ഇപ്പോഴും ഓര്‍ക്കാറുണ്ട്‌. മനുഷ്യന്റെ വളര്‍ച്ച ആര്‍ക്കും പ്രവചി
ക്കാനാവില്ല!

ഇടപ്പാട്‌ - ശരിയാണ്‌ സാര്‍. ഞാന്‍ സാറിന്റെ ഇന്നലകള്‍ വഴി കാട്ടി എന്ന പുസ്തകം 50 തവണയെങ്കിലും വായിച്ചി
ട്ടുണ്ട്‌.

കെ. ആര്‍ - ഓഹോ! അതിന്‌ വിയര്‍പ്പിന്റെയും വിശപ്പിന്റെയും ഗന്ധമാണ്‌. ആട്ടെ ഇടപ്പാടിന്റെ വീട്ടില്‍ ആരൊക്കെയുണ്ട്‌

ഇടപ്പാട്‌ - പ്രാരാബ്ധങ്ങള്‍ നിറഞ്ഞ എല്ലാമുണ്ട്‌ സാര്‍. കെ. ആര്‍ - ഹ...ഹ...ഹ...കൊള്ളാം. നല്ല മറുപടി. താങ്കളെ എനിക്ക്‌ ഇഷ്ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.
താങ്കള്‍ ചായ കുടിക്കൂ

കപ്പും സോസറും കൂട്ടി മുട്ടുന്ന ശബ്ദം

കെ. ആര്‍ തുടര്‍ന്നു - കഥ പറയാനുള്ള ഒരു അന്തരീക്ഷം ഒരുക്കുന്നതിനാണ്‌ ഞാന്‍ വീട്ടുകാര്യങ്ങള്‍ ചോദിച്ചത്‌. താങ്കള്‍ വന്നപാടെ കഥ പറഞ്ഞു തുടങ്ങി
യാല്‍ ഒരു പക്ഷെ, അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എനിക്ക്‌ മനസിലായെന്നും വരില്ല. താങ്കള്‍ക്ക്‌ അത്‌ അവതരിപ്പിക്കാനും കഴിയില്ല. താങ്കളുടെ മനസ്സ്‌ ആദ്യം
നോര്‍മലാക്കി ഒരു ഗൃഹാന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും.

ഇടപ്പാട്‌ - മനഃശാസ്ത്രപരമായ സമീപനം, അങ്ങ്‌ ഒരു ജീനിയസ്‌ തന്നെ.കെ. ആര്‍ - നമുക്കിനി കഥയിലേക്ക്‌ കടന്നാലോ ഒന്ന്‌ മുരടനക്കി കൊണ്ട്‌ ഇടപ്പാട്‌

ഇടപ്പാട്‌ - തീര്‍ച്ചയായും സാര്‍... ഞാന്‍ ചില കുറിപ്പുകള്‍ എടുത്തു കൊള്ളട്ടെ അല്ലെങ്കില്‍ സാര്‍ ഒരു സംശയം കഥ മുഴുവന്‍ പറയണോ. അതോ ത്രഡ്‌ മാത്രം
പറഞ്ഞാല്‍ മതിയോ...

കെ. ആര്‍ - അതൊക്കെ താങ്കളുടെ ഇഷ്ടം. ഇനി 20 മിനിറ്റു കൂടിയുണ്ട്‌. അതിനുള്ളില്‍ ഏതു വിധത്തിലും പറയാം.

ഇടപ്പാട്‌ - എങ്കില്‍ വണ്‍ലൈന്‍ പറയാം...

കെ. ആര്‍ - ഓകെ

ഇടപ്പ��ട്‌ - അതിനു മുന്‍പ്‌ എനിക്കൊരു കാര്യം കൂടി പറയാനുണ്ട്‌. എന്റെ മൂന്നു വര്‍ഷത്തെ ശ്രമത്തിന്റെ ഫലമാണ്‌ ഈ തിരക്കഥ. ഇതില്‍ എന്റെ ആത്മാവും
ജീവിതവും ഉണ്ട്‌. അതുകൊണ്ട്‌

കെ. ആര്‍ - അതുകൊണ്ട്‌?

ഇടപ്പാട്‌ - സാറെന്നെ ചതിക്കില്ലല്ലോ...

കെ. ആര്‍ - മനസിലായില്ല.

ഇടപ്പാട്‌ - അതായത്‌ സാറിനോട്‌ ഞാന്‍ വണ്‍ലൈന്‍ പറയുന്നു. ഒരു വണ്‍ലൈന്‍ കിട്ടിയാല്‍ അല്ല സാറങ്ങനെ ചെയ്യുമെന്ന്‌ ഞാനൊരിക്കലും വിശ്വസിക്കില്ല...
എന്റെ അനുഭവങ്ങളങ്ങനാ... സാറേ പേടിയാ കഥ പറയാന്‍ പേടിയാ സാറേ...

കെ. ആര്‍ - ഇതു പറയാനാണോ ഇത്രയും തിരക്കിട്ട്‌ നിങ്ങള്‍ ഇങ്ങോട്ട്‌ വന്നത്‌?

ഇടപ്പാട്‌ - സാര്‍ ക്ഷമിക്കണം. എന്റെ പൂര്‍വകാല അനുഭവങ്ങള്‍...

കെ. ആര്‍ - ഒന്നു നിര്‍ത്തണം മിസ്റ്റര്‍. കെ. ആര്‍ മറ്റുള്ളവരെപ്പോലെയാണെന്നാണോ. താങ്കള്‍ കരുതിയിരിക്കുന്നത്‌. ദാരിദ്യം പിടിച്ചവന്റെ കുട്ടയില്‍ കൈയിട്ടു
വാരുന്നവര്‍ ഉണ്ടാകാം. കെ ആറിന്‌ അതിന്റെ ആവശ്യമില്ല... എനിക്കൊരുത്തന്റെയും കഥയില്ലാതെയും സിനിമാ ഇറക്കാന്‍ കഴിയും.

ഇടപ്പാട്‌ - സാറ്‌ അത്‌ പലതവണ തെളിയിച്ചിട്ടുള്ളതാണല്ലോ! സാറിന്റെതന്നെ തിരക്കഥകള്‍ക്ക്‌ എത്ര അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നു.

കെ. ആര്‍ - പിന്നെ താങ്കളുടെ സംശയത്തിന്‌ എന്തടിസ്ഥാനം ഹേ? ഇടപ്പാട്‌ - ചില സിനിമാ വാരികകളില്‍ വന്ന കഥകള്‍ വായിച്ചപ്പോള്‍ ആര്‍ക്കും തോന്നുന്ന
ചില സംശയങ്ങള്‍ ഈയുള്ളവനും തോന്നിപ്പോയി സാറ്‌ ക്ഷമിക്കണം.

കെ. ആര്‍ - താങ്കള്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക്‌ മനസ്സിലായി?

ഇടപ്പാട്‌ - എന്ത്‌ പൊരുള്‍?

കെ. ആര്‍ - കഴിഞ്ഞ തവണത്തെ സംസ്ഥാന അവാര്‍ഡ്‌ എനിക്ക്‌ കിട്ടിയപ്പോള്‍ മുതല്‍ തുടങ്ങിയതാ. ചിലര്‍ക്ക്‌ ക്രിമികടി. താങ്കളും അതിന്റെ ഭാഗമായി വന്ന
താണോ?

ഇടപ്പാട്‌ - അയ്യോ സാര്‍. ഞാന്‍ കഥ പറയാന്‍ വന്നതാ... സാറിന്‌ അവാര്‍ഡ്‌ കിട്ടിയ തിരക്കഥ മറ്റാരോ എഴുതിയതാണെ��്ന്‌ ഒരു സിനിമാ വാരികേല്‌ വായിച്ചു
അതുകൊണ്ട്‌ പറഞ്ഞു പോയതാ...

കെ. ആര്‍ - താങ്കളത്‌ വിശ്വസിക്കുന്നുണ്ടോ?

ഇടപ്പാട്‌ - ഞാന്‍ വിശ്വസിച്ചിട്ടില്ല. പിന്നെ സാര്‍ ആ തിരക്കഥ എഴുതി എന്ന്‌ പറയുന്നയാളിന്റെ പേര്‌ ഒരു ഹരീന്ദ്രന്‍
എന്നല്ലേ?

കെ. ആര്‍ - അങ്ങനെയെന്തോ ആണ്‌. ആരൊക്കെയോ അവന്റെ പിന്നില്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ ഒരു ഗതിയും ഇല്ലാത്തവന്‍ പത്രസമ്മേളനം നടത്തി
എന്നെ നാറ്റിക്കുമായിരുന്നോ? പക്ഷെ പ്രബുദ്ധരായ ജനങ്ങള്‍ക്ക്‌ എന്റെമേല്‍ വിശ്വാസമുണ്ടായിരുന്നതു കൊണ്ട്‌ എന്റെ ഭാഗം തെളിയിക്കാന്‍ എനിക്കവസരം
കിട്ടി.

ഇടപ്പാട്‌ - അതെ. സാറിന്റെ കൂടെ എപ്പോഴും ഭാഗ്യം ഉണ്ടായിരുന്നു. ഇനി ഞാന്‍ കഥ പറയട്ടെ

കെ. ആര്‍ - ഉം ശരി. വേഗമാവട്ടെ.

ഇടപ്പാട്‌ - ഈ കഥ നടക്കുന്നത്‌ ഒരു ഗ്രാമത്തിലാണ്‌. ആ ഗ്രാമത്തില്‍ വലിയൊരു ജന്മി ഉണ്ടായിരുന്നു. പേര്‌ ഭാര്‍ഗ്ഗവന്‍. എന്തു ക്രൂരതയും ചെയ്യാന്‍ മടിക്കാ
ത്തവന്‍. അവനെ ചുറ്റിപ്പറ്റി കാവല്‍ നായ്ക്കളെപ്പോലെ എന്തിനും പോന്ന ഗുണ്ടകളും. ഈ ഗ്രാമത്തിലേക്ക്‌ തൊഴില്‍ തേടി ഒരു യുവാവ്‌ എത്തുന്നു... അവന്റെ
പേര്‌ മോഹനന്‍. മോഹനന്‍ സുമുഖനാണ്‌ അധ്വാനിയാണ്‌. മുതലാളിയുടെ കൂടെ അവന്‍ ജോലിക്ക്‌ ചേര്‍ന്നു ഒരു പ്രത്യേക വ്യവസ്ഥയില്‍.

കെ. ആര്‍ - എന്താണാ പ്രത്യേക വ്യവസ്ഥ

ഇടപ്പാട്‌ - കൊല്ലത്തില്‍ ഒരിക്കലേ കൂലി നല്‍കൂ.

കെ. ആര്‍ - അതു കൊള്ളാമല്ലോ.

ഇടപ്പാട്‌ - പാവം മോഹനന്‍ അതു സമ്മതിച്ചു. വയലില്‍ എല്ലുമുറിയെ പണിയെടുത്തു. അക്കൊല്ലം നല്ല വിളവും കിട്ടി...

കെ. ആര്‍ - ഇതില്‍ റൊമാന്‍സ്‌ ഇല്ലേടോ

ഇടപ്പാട്‌ - മുതലാളിയുടെ മകളുമായി റൊമാന്‍സ്‌ ഉണ്ട്‌. പക്ഷേ വണ്‍ലൈന്‍ പറയുമ്പോള്‍ അത്‌ അപ്രസക്തമായതുകൊണ്ട്‌ വിട്ടുകളഞ്ഞതാണ്‌.

കെ. ആര്‍ - ഓകെ. കണ്ടിന്യു

ഇടപ്പാട്‌ - വര്‍ഷാവസാനം കൂലിയ്ക്കായി മുതലാളിയെ സമീപിച്ചപ്പോള്‍ അയാളുടെ തനിനിറം പുറത്തു വന്നു. ഒരേവലിപ്പമുള്ള രണ്ട്‌ കലങ്ങള്‍ എടുത്ത്‌
മോഹനന്റെകൈയില്‍ കൊടുത്തിട്ട്‌ ഒരു കലം മറ്റേതില്‍ ഇറക്കാന്‍പറഞ്ഞു. പാവം മോഹനന്‍ വാപൊളിച്ചു പോയി. അതുകൂടി ചെയ്താലേ കൂലി കൊടുക്കുക
യൊള്ളു എന്‍ന്മുതലാളി തീര്‍ത്തു പറഞ്ഞു.

കെ. ആര്‍ - ഈ മോഹനാണോ കഥയിലെ നായകന്‍.?

ഇടപ്പാട്‌ - ഒരിക്കലുമല്ല. മോഹനന്‍ വിഷമത്തോടെ ഒന്നുമില്ലാത്തവനെപ്പോലെ നാട്ടിലേക്ക്‌ വണ്ടി കയറി. അയാള്‍
സമ്പാദിച്ച്‌ വരുന്നതും കാത്ത്‌ ഇരുന്നകുടുംബം ഈ വഞ്ചനയുടെ കഥ കേട്ട്‌ ഞെട്ടിപ്പോയി. മോഹനന്റെ അനുജനായ നാരായണന്‍ പ്രതികാരത്തിന്‌ ഒരുങ്ങി.
ചേട്ടന്‍ അനുജനോട്‌ പറഞ്ഞു വേണ്ട അനുജാ അയാള്‍ ഭയങ്കര ദുഷ്ടനാണ്‌. നിന്നെ അയാള്‍
കൊല്ലും.

കെ. ആര്‍ - അപ്പോള്‍ അനുജനാണ്‌ നായകന്‍?

ഇടപ്പാട്‌ - അതെ സാര്‍. അനുജന്‍ നാരായണന്‍ എന്തിനും പോന്ന ഒരു കൂറ്റനാണ്‌. അയാള്‍ ഗ്രാമത്തിലെത്തി
ഭാര്‍ഗ്ഗവന്റെ വയലില്‍ ജോലിക്ക്‌ ചേര്‍ന്നു. വര്‍ഷാവസാനം എത്തി. പതിവുപോലെ ഭാര്‍ഗ്ഗവന്‍ കലം എടുത്ത്‌ കലത്തില്‍ ഇറക്കാന്‍ പറഞ്ഞു.

കെ. ആര്‍ - എന്നിട്ടയാള്‍ ഇറക്കിയോ?.

ഇടപ്പാട്‌ - ഇറക്കി. ഒരു കലം പൊട്ടിച്ച്‌ മറ്റേ കലത്തില്‍ ഇറക്കിക്കൊടുത്തു. ഭാര്‍ഗ്ഗവന്‍ ഞെട്ടിപ്പോയി. ഉടനെ ഭാര്‍ഗ്ഗ
വന്‍ അടുത്ത നമ്പര്‍ ഇറക്കി നോക്കി.

കെ. ആര്‍ - എന്തു നമ്പര്‍?

ഇടപ്പാട്‌ - ഭാര്‍ഗ്ഗവന്‌ അയാളുടെ തലയുടെ തൂക്കമെത്രയെന്ന്അറിയണം പോലും.

കെ. ആര്‍ - എന്നിട്ട്‌ നാരായണന്‍ തല തൂക്കിയോ?

ഇടപ്പാട്‌ - പിന്നില്ലാതെ. നാരായണന്‍ ഒരു വാക്കത്തിയെടുത്തിട്ട്‌ പറഞ്ഞു മുതലാളീ ആ തല ഇങ്ങ്‌ കുനിച്ചേ. ഞാനത്‌
വെട്ടിയെടുത്ത്‌ തൂക്കി പറയാം. ഭാര്‍ഗ്ഗവനത്‌ കേട്ട്‌ ഞെട്ടിപ്പോയി. അയാള്‍ ഗുണ്ടകളുടെ നേര്‍ക്ക്‌ അലറി ഇവനെ
പിടിച്ച്‌ കെട്ട്‌.

കെ. ആര്‍ - പിന്നെ സ്റ്റണ്ട്‌ ഒടുക്കം നായകന്‍ ജയിച്ചു. ചേട്ടന്റെ കിട്ടാനുള്ള പണവും വാങ്ങി ച���ട്ടത്തി അമ്മയേയും കൂട്ടി നാട്ടിലേക്ക്‌ തിരിച്ചു പോകുമ്പോള്‍
കഥ തീരുന്നു. ശരിയല്ലേ

ഇടപ്പാട്‌ - വളരെ ശരിയാണ്‌.കെ. ആര്‍ - ഹേയ്‌ മിസ്റ്റര്‍. താങ്കളുടെ തലയ്ക്ക്‌ ഓളമുണ്ടോ? എടോ ഇത്‌ ചില ബാല പ്രസിദ്ധീകരണങ്ങളില്‍ വരുന്ന കഥപോലെ ഉണ്ടല്ലോ. ഇതില്‍ എന്തു
സിനിമയാണ്‌ ഉള്ളത്‌ എന്റെ സമയം വെറുതേ വേസ്റ്റാക്കിയത്‌ മിച്ചം.

ഇടപ്പാട്‌ - ഈ കഥയില്‍ ജീവിതമുണ്ട്‌ സാര്‍. സാറത്‌ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ മനസ്സിലായേനേ

കെ. ആര്‍ - എന്ത്‌ ജീവിതം?

ഇടപ്പാട്‌ - ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ട്‌ സാര്‍

കെ. ആര്‍ - മനസിലായില്ല?

ഇടപ്പാട്‌ - ഈ കഥയിലെ ക്രൂരനായ ഭാര്‍ഗ്ഗവന്‍ സത്യത്തില്‍ അങ്ങു തന്നെയാണ്‌ മോഹനന്‍ ഹരീന്ദ്രനും... പ്രതികാരം ചെയ്യാന്‍ വന്ന അനുജന്‍ നാരായണന്‍
ഞാന്‍ തന്നെയാണ്‌. ഇന്ദ്രജിത്ത്‌ ഇടപ്പാട്‌.

കെ. ആര്‍ - നീ പറഞ്ഞു വരുന്നത്‌?

ഇടപ്പാട്‌ - അതേടാ! നീ ചതിച്ചുവിട്ട പാവം ഹരീന്ദ്രന്റെ അനുജനാടാ ഞാന്‍. എന്റെ പാവം ചേട്ടന്‍. രാവും പകലും
അധ്വാനിച്ച്‌ ഊണും ഉറക്കവും ഉപേക്ഷിച്ച്‌ എഴുതിയ തിരക്കഥ നീ തട്ടിയെടുത്ത്‌ സിനിമ പിടിച്ച്‌ ദേശീയ അവാര്‍ഡ്‌ മേടിച്ചു... ഞാനും നിന്റെയടുത്ത്‌ കഥ പ
റയാന്‍ വന്നതാണെന്ന്‌ നീ കരുതി അല്ലേ?

കെ. ആര്‍ - അപ്പോള്‍ നീയാ തെണ്ടിയുടെ അനുജനാണല്ലേ.. ഇടപ്പാട്‌ - അതേടോ കെ. ആര്‍ - നിനക്ക്‌ കെ ആറിനെ അറിയില്ല. ഞാനിപ്പോള്‍ പോലീസിനെ
വിളിക്കും...

ഇടപ്പാട്‌ - അത്‌ വേണ്ടി വരും, നിന്റെ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കാന്‍.

കെ. ആര്‍ - എന്താണ്‌ നിന്റെ ഭാവം.

ഇടപ്പാട്‌ - ഇതു തന്നെ.

കെ. ആര്‍ - അയ്യോ കത്തി

ഇടപ്പാട്‌ - ശബ്ദിക്കരുത്‌.

കെ. ആര്‍ - അനിയാ അവിവേകം ഒന്നും കാണിക്കരുത്‌? ഞാന്‍ നിന്റെ ചേട്ടന്റെ തിരക്കഥ പൂര്‍ണ്ണമായും എടുത്തിട്ടില്ല.
ഇടപ്പാട്‌ - പിന്നെ?

കെ. ആര്‍ - ത്രെഡ്‌ മാത്രം

ഇടപ്പാട്‌ - തന്നെപ്പോലെ ഒരു സൂത്രശാലിക്��്‌ അതു തന്നെ ധാരാളമല്ലേ...

കെ. ആര്‍ - നമുക്ക്‌ എന്തിനും പരിഹാരം ഉണ്ടാക്കാം. ഇടപ്പാട്‌ - എന്ത്‌ പരിഹാരം?

കെ. ആര്‍ - ഞാന്‍ നിന്റെ ചേട്ടന്‌ കോമ്പന്‍സേഷന്‍ തരാം.

ഇടപ്പാട്‌ - എത്ര തരും?

കെ. ആര്‍ - ആയിരം രൂപാ തരാം.

ഇടപ്പാട്‌ - ആയിരമോ. നീയാ കഥയുടെ തമിഴ്‌ റ്റൈറ്റ്‌ വിറ്റവകയില്‍ എത്ര നേടി?.

കെ. ആര്‍ - അത്‌

ഇടപ്പാട്‌ - ഞാന്‍ പറയാം. 50 ലക്ഷം. എല്ലാം കൂടി രണ്ട്കോടിയിലധികം ലാഭം കിട്ടിയില്ലേ?

കെ. ആര്‍ - ഇതൊക്കെ നിനക്കെങ്ങനെ അറിയാം.?

ഇടപ്പാട്‌ - എനിക്കെല്ലാം അറിയാം.

കെ. ആര്‍ - നിനക്ക്‌ എത്രയാ വേണ്ടത്‌.?

ഇടപ്പാട്‌ - പത്തു ലക്ഷം മതി.

കെ. ആര്‍ - പത്തു ലക്ഷമോ. നടക്കില്ല.

ഇടപ്പാട്‌ - പത്തുലക്ഷം തന്നില്ലെങ്കില്‍ താനും നടക്കില്ല. ഞാന്‍ കിടത്തും. ഇത്‌ ഇന്ദ്രജിത്താണ്‌.

കെ. ആര്‍ - ഇതില്‍ മാന്യതയില്ല!

ഇടപ്പാട്‌ - മാന്യന്മാരോട്മാത്രം മാന്യത മതി.

കെ. ആര്‍ - കുറച്ചെങ്കിലും അഡ്ജസ്റ്റ്‌ ചെയ്തുകൂടെ.

ഇടപ്പാട്‌ - തന്റെ ജീവന്‌ 10 ലക്ഷം കുറഞ്ഞ വിലയാണോ?

കെ. ആര്‍ - നീ കത്തി മാറ്റ്‌ ഞാന്‍ ചെക്ക്‌ എഴുതി തരാം.

ഇടപ്പാട്‌ - സിനിമയിലെ തരികിട ഇവിടെ ഇറക്കല്ലേ.

കെ. ആര്‍ - ഇല്ലാ. ഇതാ 10 ലക്ഷത്തിന്റെ ചെക്ക്‌...

ഇടപ്പാട്‌ - അതു മാത്രം പോരാ...

കെ. ആര്‍ - പിന്നെ?

ഇടപ്പാട്‌ - ഈ അന്‍പതു രൂപാ പത്രത്തില്‍ എന്റെ ചേട്ടന്‌ കഥയുടെ പ്രതിഫലമായി 10 ലക്ഷം രൂപായുടെ ചെക്ക്‌ നല്‍കുന്നതായി എഴുതിത്തരണം.

കെ. ആര്‍ - നാശം ഇവിടെത്തരൂ മുദ്രപത്രം

ഇടപ്പാട്‌ - സാറിനെപ്പോലെയുള്ള വലിയ ഫ്രോഡുകളുടെ അടുത്ത്‌ ഒരു ചെറിയ ഫ്രോഡ്‌ എന്ന്‌ കരുതിയാല്‍ മതി.

കെ. ആര്‍ - ഇത്‌ മതിയോ?

ഇടപ്പാട്‌- ധാരാളം. ഇനി ഞാന്‍ പോട്ടേ സാര്‍. ഇടയ്ക്കിടെ വരാം.

കെ. ആര്‍ - ഇനി ഇങ്ങോട്ട്‌ വരണ്ട...

ഇടപ്പാട്‌ - എല്ലാം സാറിന്റെ ഇഷ്ടം... ഇനി ടൗണില്‍പോണം. സാറിന്റെ സിനിമ മാറ്റിനി കണ്ടശേഷമേ തിരിച്ച്‌ നാട്ടിലേക്കുള്ളു. എന്തെങ്കിലും പ്രത്യ��പകാരം
ചെയ്യേണ്ടേ... ബൈ...

കെ. ആര്‍ - നാശം പോയ്‌ തുലയ്‌.

വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം...


SocialTwist Tell-a-Friend
Related Stories: അവാര്‍ഡ്‌ (റേഡിയോ നാടകം) - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon