You are here: HOME » MAGAZINE »
ഇടവഴിയുടെ നൊമ്പരം
അജിത്ത്കുമാര്‍. എസ്‌. വി Jayakeralam Malayalam News
ഓര്‍ക്കുന്നുവോ നീയെന്നെ (നിങ്ങളെന്നേ)
ഹേ...സുന്ദരീ....നീയെന്‍ പ്രിയസഖീ...
എന്നമൊഴി കേട്ടമര്‍ത്തിയ പാല്‍-
പ്പുഞ്ചിരിയോടെ, കാല്‍ച്ചിത്രം വരയ്ക്കും
നവോഢയേപ്പോല്‍...... നിന്നോട്
ചേര്‍ന്നു നിന്നിരുന്നൊരുനാള്‍ ഞാനും....

അന്നെന്‍ നെഞ്ചിലെ ചൂടേറ്റു വാങ്ങി-
രചിച്ചു നീ കാവ്യങ്ങളായിരമായിരം
നഷ്ടസ്വപ്നങ്ങളോര്‍ത്തു നിന്‍-
നെടുവീര്‍പ്പുകളുയര്‍ന്നപ്പോള്‍
വാര്‍ത്തൂ ഞാനുമെന്നശ്രുബിന്ദുക്കള്‍
നിന്‍ തേങ്ങലിന്നകമ്പടിയായ്.....


ഒടുവിലെന്‍ ഹൃത്തിലൊരുപിടി-
ക്കനല്‍ വാരിയിട്ടു നീ.........
തിരിഞ്ഞു നൊക്കാതെ നടന്നകന്നു
അരുതെന്നു ചൊല്ലാനൊരുങ്ങീല്ല ഞാനു-
മെനിക്കറിയാം നിന്‍ യാത്രയിന്നിന്‍ -
വഴി തേടിയെന്ന്....

തുണയാരുമില്ലാതെ നിന്നേയുമോര്‍ത്തു-
കഴിയുമ്പോളൊരുനാള്‍ കേട്ടു ഞാന-
യലത്തേ വഴികളില്‍ കോമരമുറയുന്നുവെന്ന്
വീശിയടിക്കുന്ന കാറ്റില്‍ നിന്നറിഞ്ഞു ഞാനാ-
ച്ചോരയുടെ ഗന്ധവും ആര്‍ത്തനാദങ്ങളും.....

ഇന്നകലെ മുഴങ്ങുന്നൊരാ രോദനം
നാളെയെന്‍ കാതിലുമാര്‍ത്തിരമ്പുമോ...?
ഇന്നവിടെയൊഴുകുന്ന നിണവും കബന്ധവും
നാളെയെന്‍ നെഞ്ചിലുമിറ്റിറ്റുവീഴുമോ...?

അറിയില്ല എന്നാലും ശങ്കയൊഴിയാതെ
കാത്തുനില്പ്പൂ ഞാനേകയായ് നിശ്ചലം
നിന്നെയും തേടി..................




SocialTwist Tell-a-Friend
Related Stories: ഇടവഴിയുടെ നൊമ്പരം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon