You are here: HOME » MAGAZINE »
ചരം
പ്രദീപ്‌ Jayakeralam Malayalam News
(പാഴുതറ പോലീസ്‌ സ്റ്റേഷനില്‍ 32/2008 ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസിന്റെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട സാക്ഷിമൊഴിയും വിശദീകരണവും.)

1 - മൊഴി

കിഴക്കന്തറ ഡോക്ടേഴ്സ്‌ വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ 113-ാ‍ം നമ്പര്‍ വോട്ടറായ ഞാന്‍ പോളിങ്ങ്‌ സ്റ്റേഷനായ സരസ്വതിവിലാസം അപ്പര്‍ പ്രൈമറി സ്കൂളില്‍ വോട്ടിങ്ങ്‌ സമയമാരംഭിക്കുന്നതിന്‌ മണിക്കൂറുകള്‍ മുന്നേ വരിയില്‍ സ്ഥാനം പിടിച്ചിരുന്നു. കുറെക്കഴിഞ്ഞാല്‍ സംഘര്‍ഷമുണ്‍ാ‍കാനിടയുണ്ടെന്നും ആദ്യംതന്നെ ആവശ്യമായത്രയും വോട്ട്‌ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശം തന്നത്‌ ലോക്കല്‍കമ്മിറ്റി പ്രസിഡണ്ട്‌ ഗുണശേഖരേട്ടനാണ്‌.

യഥാര്‍ത്ഥത്തില്‍ ഞാനൊരു ഡോക്ടറോ, സൊസൈറ്റി മെമ്പറോ അല്ല. ഇടയ്ക്കൊക്കെ മലയാളത്തില്‍ ചില അസന്‍മാര്‍ഗ്ഗകഥകളെഴുതുന്ന ഒരു ക്ഷുദ്രജീവി മാത്രമാണ്‌. എന്നാലും സാഹിത്യത്തിനുപുറത്ത്‌ ഒരു മനുഷ്യനെന്ന നിലയില്‍ നിനക്കും ചില കര്‍ത്തവ്യങ്ങളില്ലേ എന്ന ചോദ്യത്തിനുമുന്നില്‍ അസ്തപ്രജ്ഞനാകാറാണ്‌ പതിവ്‌. തെരഞ്ഞെടുപ്പ്‌ വിജയിക്കേഹ്‌ സംഘടനയ്ക്ക്‌ അഭിമാനപ്രശ്നം. ഗുണശേഖരേട്ടന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വോട്ടറുടെ വേഷം കെട്ടുകയായിരുന്നു എന്നു പറഞ്ഞാലത്‌ പൂര്‍ണ്ണമായും ശരിയല്ല. ഹാരിപോര്‍ട്ടര്‍ കഥയില്‍ പോഷന്‍ എന്നൊരു മാന്ത്രികലായനി പരാമര്‍ശിക്കപ്പെടുന്നുണ്‍ല്ലോ. ഒരു വ്യക്തിയുടെ മുടിയോ രോമമോ ആ ലായനിയിലിട്ടാല്‍ മുടിയുടെ ഉടമയുടെ ഗാത്രഘടനയിലേക്ക്‌ ലായനി കുടിക്കുന്നയാള്‍ കുറേ നേരത്തേക്ക്‌ പരിവര്‍ത്തനപ്പെടും. മാര്‍ജാരരോമം പെട്ട്‌ കഥയില്‍ ഹെര്‍മെയിന്‌ സംഭവിച്ച അക്കിടി ഓര്‍മ്മവേണം. എങ്കിലും ഗുണശേഖരേട്ടന്‍ രഹസ്യമായി സംഘടിപ്പിച്ചവകള്‍ ഞങ്ങളൊക്കെ അതികാലത്ത്‌ സേവിക്കുകയും അതിനുശേഷം സമ്മതിദായകരായി അവതരിക്കുകയുമാണ്‌ ഉണ്ടായത്‌.

അനുഭാവികളെക്കൊണ്ടുതന്നെ ക്യൂവിത്രയും കനത്തത്‌ ആരും പ്രാതല്‍ കഴിച്ചിരുന്നില്ല. വാസ്തവത്തില്‍ പ്രാഥമികധര്‍മ്മങ്ങള്‍ പോലും ധൃതിപിടിത്ത്‌ കഴിച്ചുകൂട്ടിയെന്ന്‌ വരുത്തുകയായിരുന്നു. തൊട്ടടുത്തുനില്‍ക്കുന്ന ബ്രാഞ്ചുകമ്മിറ്റിയംഗവും മദ്രസ ഉസ്താദുമായ അബ്ദുറഹ്മാന്‍ ഹാജിയോട്‌ പറഞ്ഞപ്പോള്‍ വരിയിലെ എന്റെ സ്ഥാനം പോകാതെ നോക്കിക്കൊള്ളാമെന്നും പകരം അവര്‍ മൂന്നുപേര്‍ക്കുകൂടി വെള്ളയപ്പവും മുട്ടറോസ്റ്റും വാങ്ങിവന്നാല്‍ മതിയെന്നും പറഞ്ഞു. അതനുസരിച്ച്‌ ഞാന്‍ അല്‍പമകലെയുള്ള ന്യൂ കേരളാ ഹോട്ടലിലേക്ക്‌ പോവുകയുണ്ടായി. നാല്‌ അപ്പവും മുട്ടക്കറിയുമാണ്‌ ഞാന്‍ കഴിച്ചത്‌. അല്‍പം ഇഞ്ചി ചുവച്ചെങ്കിലും നല്ല കറിയായിരുന്നു. 3 സെറ്റ്‌ പാഴ്സലിനും ഓര്‍ഡര്‍ കൊടുത്തു. ബില്ലുവന്നപ്പോള്‍ കൊടുക്കാന്‍ പോക്കറ്റില്‍ നോക്കി. എന്റെ പേഴ്സ്‌ എപ്പോഴോ നഷ്ടപ്പെട്ടിരിക്കുന്നു!

ഇക്കഴിഞ്ഞദിവസം പാര്‍ട്ടിമെക്കാനിക്ക്‌ മണിക്കൂറുകള്‍ ശ്രമപ്പെട്ടുണ്ടാക്കിയ സൊസൈറ്റി ഐഡന്റിറ്റി കാര്‍ഡ്‌, മുകില്‍ മാസിക കഴിഞ്ഞ ചെറുകഥയ്ക്കു തന്ന അഞ്ഞൂറ്‌ രൂപയുടെ ഡി.ഡി., പാര്‍ട്ടി ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നിവ കൂടാതെ തൃക്കണമംഗല്‍ഗോപാലപിള്ള സ്മാരക സാഹിത്യപുരസ്കാരത്തിന്റെ അവാര്‍ഡുകമ്മിറ്റി ചെയര്‍മാനും യുവനിരൂപകനുമായ കാട്ടകാമ്പാലിന്‌ കൊടുക്കാനായി ഒരു അണ്ണാച്ചിയില്‍ നിന്നും ബ്ലെയ്ഡിനുവാങ്ങിയ പന്ത്രണ്‍ാ‍യിരം രൂപയും അല്ലാതൊരു നൂറ്റി നാല്‍പ്പതുരൂപയും- ഇത്രയുമായിരുന്നു നഷ്ടപ്പെട്ട പഴ്സില്‍ ഉണ്‍ാ‍യിരുന്നത്‌. അവാര്‍ഡ്‌ കിട്ടാതിരുന്നാലത്തെ അവസ്ഥയോര്‍ത്തപ്പോള്‍ എന്റെ തല കറങ്ങിപ്പോയി. ബോധരഹിതനായി ഞാന്‍ നിലംപതിച്ചു. അവിടെ നിന്നും എന്നെ ചുമട്ടുതൊഴിലാളിയൂണിയന്‍ സുഹൃത്തുക്കള്‍ പാര്‍ട്ടിയോഫീസിന്റെ ബഞ്ചില്‍ കൊണ്ടുവന്നുകി��ത്തിയെന്ന്‌ വൈകിയറിഞ്ഞു. ആ കിടപ്പില്‍ ഞാന്‍ കണ്ടൊരു സ്വപ്നമാണ്‌ ഇനി പറയാന്‍ പോകുന്നത്‌. ഇതില്‍ യാതൊരുവിധ കൂട്ടിച്ചേര്‍ക്കലുകളോ മനഃപൂര്‍വ്വമായ വിട്ടുകളയലോ ഉണ്ടായിട്ടില്ല. എന്റെ മൊഴിയെടുത്ത്‌ വായിച്ചുകേട്ട്‌ ശരിയാണെന്നുറപ്പായശേഷമാണ്‌ ഞാന്‍ താഴെ ഒപ്പിട്ടിരിക്കുന്നത്‌. ഇതായിരുന്നു ആ സ്വപ്നം-

ഒരു ജലാശയത്തില്‍, ഡ്യൂറോഫ്ലക്സ്‌ മെത്തയോളം വലിപ്പമുള്ളൊരു പാമ്പിന്റെ പുറത്ത്‌, അലസശായിയിരുന്നു ഞാന്‍. തൊട്ടടുത്തൊരു താമരത്തളികയില്‍ വിശിഷ്ടഭോജ്യങ്ങള്‍ ഒരുക്കിയിരുന്നു. വെള്ളയപ്പം, മുട്ടറോസ്റ്റ്‌, പന്നിയിറച്ചി ഉലത്തിയത്‌, ആപ്പിള്‍ ഇവയൊക്കെ അതില്‍കണ്ടതോര്‍ക്കുന്നു. അവിടെയുണ്‍ാ‍യിരുന്ന അര്‍ദ്ധനഗ്നരായ രണ്ടുപെണ്‍കുട്ടികളിലൊരുവള്‍ എന്റെ കാല്‌ തടവുന്നതിനൊപ്പം ഹാന്‍ഡ്സെറ്റില്‍ സെന്‍സെക്സ്‌ സൂചിക ശ്രദ്ധിച്ചുകൊണ്‍ി‍രുന്നു. ഇതര ഒരു ചഷകത്തില്‍ കൊക്കകോള പകര്‍ന്ന്‌ ഞാനാവശ്യപ്പെടുന്ന മാത്രയില്‍ നല്‍കാനായി ചുണ്ടിനടുത്ത്‌ ഒരുക്കിപ്പിടിച്ചു. സിനിമയിലെ ചില നൃത്തരംഗങ്ങളില്‍ കാണുന്നപോലെയൊരു വെളുത്ത പുക അവിടെയാകെ നിറഞ്ഞിരുന്നു. പെട്ടെന്നൊരു ചെമ്പരുന്ത്‌ എവിടെനിന്നോ പറന്നെത്തി കോളാഗ്ലാസ്‌ തട്ടിത്തെറുപ്പിച്ചു. ജലകണങ്ങള്‍ മുഖത്തുവീണതും ഞാന്‍ ഞെട്ടിയുണര്‍ന്നു.


SocialTwist Tell-a-Friend
Related Stories: ചരം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon