You are here: HOME » MAGAZINE »
എഡിറ്റോറിയല്‍
ബിജു ജോസഫ്‌ Jayakeralam Malayalam News
ഇതൊരു തുടക്കമാണ്‌...
സംവേദനത്തിന്റെ പുതിയ ശീലുകള്‍ക്കും ശീലങ്ങള്‍ക്കും ഇടംകൊടുക്കാന്‍ യന്ത്രസരസ്വതിയോടൊപ്പം ജയകേരളവും...
ഇത്‌ സര്‍ഗ്ഗവസന്തത്തിന്റെ പുതിയ ആകാശം...
മലയാളിയുടെ മാനവീയബോധത്തിന്‌ വന്നുപെട്ട പുഴുക്കുത്തുകള്‍ ഇനിയും നമുക്കു കാണാതിരുന്നുകൂടാ.
ഇതൊരു തിരിച്ചറിവാകണം -
നമുക്കും നമ്മുടെ പരിസ്ഥിതിക്കും പരിതസ്ഥിതികള്‍ക്കും പുരോഗാമിയായ ചാലകത നഷ്ടപ്പെട്ടിരിക്കുന്നു.
സ്നേഹനിര്‍ഭരമായ മനസ്സിലൂടെ വേണം ഇവയൊക്കെ തിരിച്ചുപിടിക്കാന്‍.
സ്നേഹം നിഷ്പാദിപ്പിക്കാന്‍ ഉരുവമെടുത്ത ആഘോഷങ്ങള്‍ക്ക്‌ ആന്ധ്യം ബാധിച്ചിരിക്കുന്നു.
ആത്മീയത കച്ചവടതാല്‍പര്യങ്ങള്‍ക്കും സ്ഥാപനവത്കരണത്തിനും വിധേയമായിരിക്കുന്നു.
ഇത്തരമൊരു ശൂന്യതയിലേക്കാണ്‌ നമുക്ക്‌ മിഴിതുറക്കേണ്ടത്‌...
വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുന്നവരുടെ കൂട്ടായ്മയിലൂടെ,
ആര്‍ജ്ജവമൂറുന്ന എഴുത്തിന്റെ ജൈവതാളമാകാന്‍ നിങ്ങളോടൊപ്പം ഞങ്ങളും...
അകലെയിരുന്ന്‌ മലയാളി മലയാളിയെ തൊട്ടറിയണം;
അതിന്‌ ഒരു ഇസ വും തടസ്സമാവാതിരിക്കട്ടെ!
എഴുത്തിന്റെയും
സംവേദനത്തിന്റെയും
പുതിയ ശീലുകളും ശീലങ്ങളും
നടപ്പു കാഴ്ചവട്ടങ്ങളില്‍നിന്നുള്ള വഴിമാറിനടപ്പും
മാത്രമാണ്‌
ജയകേരളത്തിന്റെ കൈമുതല്‍

എഡിറ്റര്‍


SocialTwist Tell-a-Friend
Related Stories: എഡിറ്റോറിയല്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon