You are here: HOME » MAGAZINE »
കാലുകള്‍
വാസുദേവന്‍ കോറോം Jayakeralam Malayalam News
ബഷീറിന്റെ കഥയില്‍
സുഹറയുടെ മധുരചുംബനമേറ്റ്‌
മജീദിന്റെ വ്രണം പൊട്ടിയതിനെ
കാല്‍വെള്ള പുഞ്ചിരിക്കുന്നു
എന്നുവേണം പറയാന്‍

പണ്ട്‌ പൊഖ്‌റാനില്‍
ബുദ്ധന്‍ ചിരിച്ചതിന്റെ
രഹസ്യകോഡിന്റെ രഹസ്യംതന്നെ
ഇവിടെയും വായിക്കണം.

ഉണ്ണിക്കുട്ടന്റെ മുളച്ചുവരുന്ന
പല്ലുപോലൊന്ന്‌ തൊടുമ്പോഴാണ്‌
വിജയന്റെ നോവലിലെ
രവിയുടെ ഉള്ളംകാലില്‍ പുഞ്ചിരി
ഉണ്ടായത്‌.

കുഞ്ഞിരാമന്‍നായരുടെ പുഞ്ചിരിയല്ലെ
കവിയുടെ കാല്‍പാടുകള്‍

നീല്‍ ആംസ്ട്രോങ്ങിന്റെ
കാല്‍വെള്ളയിലെ പുഞ്ചിരിയാവണം
1969-ന്‌ ശേഷം ചന്ദ്രനില്‍ കാണുന്നത്‌


SocialTwist Tell-a-Friend
Related Stories: കാലുകള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon