You are here: HOME » MAGAZINE »
യുദ്ധഭൂമിയിലെ കുട്ടികളുടെ പട്ടടയില്‍നിന്ന്‌
ശകുന്തള സി. Jayakeralam Malayalam News
പെട്ടെന്നൊരിടിനാദം! മിന്നലോ? മിസ്സെയിലിന്റെ
വെട്ടത്തിലെല്ലാം മാഞ്ഞൂ, ഉയര്‍ന്നുപൊങ്ങീ പുക
ഞെട്ടറ്റുവീണ പൂപോലടിഞ്ഞുകിടപ്പുനീ*
മണ്ണിലാ വഴിവക്കില്‍; എങ്ങനെ മറക്കേണ്ടൂ?

കണ്ണുനീരാവിയായിപ്പൊങ്ങുന്നു, തണുക്കില്ല,
മേഘമാവില്ല, പിന്നെ മഴയായ്പ്പെയ്യില്ലത്‌-
നീറ്റുമതകംപുറമൊക്കെ; ആ വിങ്ങല്‍ ചോര-
ച്ചാലുകളൊഴുക്കീടും, കടലായിരമ്പീടും

വലിയ്ക്കുമെല്ലാമാഴിത്തട്ടിലേക്കാഴ്ത്തും; നാശം
വിതയ്ക്കും കളിയിതു നിര്‍ത്തുക നല്ലൂ നമ്മള്‍
തുറക്കും കണ്ണിലില്ല വെളിച്ചം! കരള്‍ വെറും
കരിങ്കല്ലത്രെ, മര്‍ത്യനിത്ര നിഷ്ഠൂരനെന്നോ?

കേവലസ്വാര്‍ത്ഥത്തിനായ്‌ നാശത്തിന്‍ വഴിവെട്ടും
വേതാളരൂപങ്ങളേ നിങ്ങള്‍ക്കായ്‌ കാത്തുനില്‍പൂ
വാളെടുത്തവന്‍ വാളാലെന്നൊരു സത്യം, ബാല-
ശാപത്തിന്‍ നരകത്തീ, സര്‍വ്വനാശമാമന്ത്യം.


SocialTwist Tell-a-Friend
Related Stories: യുദ്ധഭൂമിയിലെ കുട്ടികളുടെ പട്ടടയില്‍നിന്ന്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon