You are here: HOME » MAGAZINE »
വെള്ളയപ്പം (Vellayappam)
മഞ്ജു Jayakeralam Malayalam News
Vellayappam
------------------

1. പച്ചരി - 2 കപ്പ്‌
2. തേങ്ങ - അര കപ്പ്‌
3. ഈസ്റ്റ്‌ - അര ടീസ്പൂണ്‍
4. പാല്‍ - കാല്‍ കപ്പ്‌ (cow milk)
5. പഞ്ചസാര - 6 ടീസ്പൂണ്‍
6. ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.

2. കുതിര്‍ത്ത 1 കപ്പ്‌ അരിയും അര കപ്പ്‌ തേങ്ങായും മിക്സ്‌ ചെയ്തു നല്ലത്‌ പോലെ അരക്കുക.

3. ബാക്കി അരി അരച്ച്‌ , അതില്‍ നിന്നും 2 സ്പൂണ്‍ എടുത്ത്‌ കപ്പു കാച്ചുക (കുറുക്കുക)

4. അര ടീസ്‌ സ്പൂണ്‍ ഈസ്റ്റും 3 ടീസ്‌ സ്പൂണ്‍ പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍ കലക്കി 15 മിനിറ്റ്‌ വയ്ക്കുക.

4. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ്‌ കാച്ചിയതും ഈസ്റ്റ്‌ കലക്കിയതും നല്ലതുപോലെ മിക്സ്‌ ചെയ്ത്‌ 10 മണിക്കൂര്‍ വയ്ക്കുക.

5. 10 മണിക്കൂറിനു ശേഷം കാല്‍ കപ്പ്‌ പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌ അര മണിക്കൂര്‍ വയ്ക്കുക.

6. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ ചേര്‍ത്ത്‌, അപ്പം ചുടാം. (ഒരു തവി മാവ്‌ ചൂടായ അപ്പച്ചട്ടിയില്‍(or Frying Pan) ഒഴിച്ച്‌, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു (For the soft meshed texture and shape. ) അടച്ചു വയ്ക്കുക
--------------- --------------- ---------------- -------------- -----------
NB: മാവ്‌ അരക്കുന്ന സമയത്ത്‌, പരമാവധി വെള്ളം കുറച്ച്‌ അരയ്ക്കുക.


SocialTwist Tell-a-Friend
Related Stories: വെള്ളയപ്പം (Vellayappam) - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon