You are here: HOME » MAGAZINE »
സാഗരതീരത്ത്‌.....
ഷാജു ജോസഫ്‌ Jayakeralam Malayalam News
Monday, 23 April 2012
സാഗരതീരത്ത്‌ വെള്ളിനുരകളെ
പൊന്നിളം ചന്ദ്രിക സൗവര്‍ണ്ണമാക്കുന്നു.
ദേവകള്‍ മയങ്ങുമീ തമോമണ്ഡല ശൂന്യതയില്‍
മിന്നാമിന്നികള്‍ തങ്കനൂല്‍ നെയ്യുന്നൂ.
രാപ്പാടി തന്റെ നാദമായ്‌ വന്നൂ.
ആത്മാവിന്‍ സ്വരധാര ആ നാദ വീചിയില്‍
ഇണചേര്‍ന്നു പുല്‍കി ലയിച്ചുപോയി.

(സാഗരതീരത്ത്‌...)

വിശാലമീമണല്‍ത്തീരത്തിരുന്നല്‍പം
സ്വപ്നങ്ങള്‍ കോര്‍ക്കാന്‍
സ്നേഹത്തിന്‍ ബാഷ്പമായ്‌
പനിനീരിന്‍ സുഗന്ധമായ്‌
ഈ ജന്മ സായൂജ്യമായ്‌ വന്നിടുമോ?

(സാഗരതീരത്ത്‌...)

താരകള്‍ മിന്നുന്ന വിണ്ഡലവും
ജീവന്‍ തുടിക്കുന്ന ഭൂതലവും
ചുംബിക്കുമീ തീരത്ത്‌; ഈ നീലരാവില്‍
നിന്‍ ഹൃദയ സ്പന്ദനം നീ പകര്‍ന്നിടുമോ?
ഇന്നുതൊട്ടങ്ങോളം ഒന്നിച്ചുവളരുവാന്‍
മാറ്റത്തിന്‍ വേഗങ്ങള്‍ ഒന്നിച്ചെതിരേക്കാന്‍
അനുരാഗ സ്വപനം മയങ്ങുമാ മിഴികളുമായ്‌...
ഒന്നിച്ചീതീരത്തൂടല്‍പം നടന്നിടുമോ?

(സാഗരതീരത്ത്‌...)

--------------------
Published in Samasya 2004, A KCS publication


SocialTwist Tell-a-Friend
Related Stories: സാഗരതീരത്ത്‌..... - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon