You are here: HOME » MAGAZINE »
ഗജേന്ദ്രമോക്ഷം
ബി.കെ.ജെ Jayakeralam Malayalam News
പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു ഇന്ദ്രദ്യുമ്നന്‍. അദ്ദേഹം വലിയെ വിഷ്ണുഭക്തനായിരുന്നു. വാര്‍ദ്ധക്യകാലത്ത്‌ ഇന്ദ്രദ്യമ്നന്‍ തന്റെ രാജ്യം മക്കളെ ഭരമേല്‍പ്പിച്ച്‌ തപസ്സിനായി മലയാദ്രിലേയ്ക്ക്‌ പുറപ്പെട്ടു. അദ്ദേഹം അനേകവര്‍ഷങ്ങള്‍ ഘോരതപസ്സിലേര്‍പ്പെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം അഗസ്ത്യമുനി ഇന്ദ്രദ്യുമ്നന്റെ ആശ്രമത്തിലെത്തിച്ചേര്‍ന്നുതപസ്സിലായതിനാല്‍ മുനിയുടെ ആഗമനം രാജാവ്‌ അറിഞ്ഞില്ല. രാജാവ്‌ തന്നെ അറിഞ്ഞുകൊണ്ട്‌ അപമാനിക്കുകയാണെന്നു കരുതിയ മുനി, രാജാവ്‌ ആനയായിത്തീരട്ടെ എന്നു ശപിച്ചു.

ധ്യാനത്തില്‍ നിന്നുണര്‍ന്ന രാജാവ്‌ അഗസ്ത്യമുനിയോട്‌ ശാപമോക്ഷം യാചിച്ചു. വിഷ്ണുഭക്തനായ ഒരു ആനയായി അദ്ദേഹം അനേകവര്‍ഷം വനത്തില്‍ക്കൂടി സഞ്ചരിക്കുമെന്നും ഒടുവില്‍ വിഷ്ണു അവതരിച്ച്‌ ആനയെ തലോടുമ്പോള്‍ മോക്ഷം ലഭിക്കുമെന്നും അഗസ്ത്യമുനി ശാപമോക്ഷം കൊടുത്തു. ഇന്ദ്രദ്യുമ്നന്‍ ഉടന്‍ തന്നെ ആനയായിത്തീര്‍ന്നു. ഒരു ദിവസം ഈ ആന, ത്രികൂടപര്‍വതത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരു സരസ്‌ ഉണ്ടായിരുന്നു. ആ സരസില്‍ ദേവലന്‍ എന്ന മുനിയുടെ ശാപത്താല്‍ മുതലയായിത്തീര്‍ന്ന "ഹൂഹൂ" എന്ന ഗന്ധര്‍വ്വന്‍ കഴിഞ്ഞുകൂടിയിരുന്നു. ഇതറിയാതെ, ആനയായിത്തീര്‍ന്ന ഇന്ദ്രദ്യുമ്നന്‍ പ്രസ്തുത സരസില്‍ വന്നിറങ്ങുകയും മതല ഇന്ദ്രദ്യുമ്നന്റെ കാലില്‍ പിടികൂടുകയും ചെയ്തു. രണ്ടുപേരും വിട്ടുകൊടുത്തില്ല. ആ വടംവലി ആയിരം വര്‍ഷം ദീര്‍ഘിച്ചു. ഒടുവില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട്‌ മുതലയെക്കൊന്ന്‌ ആനയെ രക്ഷിച്ചു. ഉടന്‍ തന്നെ ആന ഇന്ദ്രദ്യുമ്നനായി മാറി മോക്ഷം പ്രാപിച്ചു.

സമ്പാദകന്‍: ബി.കെ.ജെ


SocialTwist Tell-a-Friend
Related Stories: ഗജേന്ദ്രമോക്ഷം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon