You are here: HOME » MAGAZINE »
സാമ്പാര്‍ (Sambar)
മഞ്ജു ഫ്രാന്‍സീസ്‌ Jayakeralam Malayalam News
Kerala Sambar
---------

1. അര കപ്പു തുവര പരിപ്പ്‌.
2. സവോള 2 എണ്ണം
3. വെണ്ടക്ക 5 എണ്ണം
4. തക്കാളി 3 എണ്ണം
5. വഴുതനങ്ങ 1 എണ്ണം
6. ചേമ്പ്‌ 2 എണ്ണം
7. ഉരുളക്കിഴങ്ങ്‌ 3 എണ്ണം.
8. മുരിങ്ങക്കോല്‍ 2 എണ്ണം
9. വെള്ളരിക്ക 1/4 എണ്ണം
10. വാളന്‍ പുളി
11. മുളക്‌ പൊടി 1 ടീസ്പൂണ്‍
12. മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
13. ഉലുവ പൊടി 1/2 ടീസ്പൂണ്‍
14. കായം 1/4 ടീസ്പൂണ്‍
15. കടുക്‌
16. കറിവേപ്പില
17. മല്ലിപ്പൊടി 1 ടീസ്പൂണ്‍

How to make kerala sambar? (തയാറാക്കുന്ന വിധം)

1. തുവരപ്പരിപ്പ്‌ നന്നായി കഴുകി, പാകത്ത്തിനു ഉപ്പു ചേര്‍ത്ത്‌ പകുതി വേവിക്കുക.

2. ഇതിലേയ്ക്കു കഷണങ്ങളാക്കിയ വെജിറ്റബിള്‍സ്‌ ഇട്ട്‌ നല്ലപോലെ വേവിക്കുക.

3. വെജിറ്റബിള്‍സ്‌ നന്നായി വെന്തതിനു ശേഷം വാളന്‍ പുളി ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ കലര്‍ത്തി ഇതിലേക്കു ചേര്‍ക്കുക.

4. മുളക്‌ പൊടി, ഉലുവാ പൊടി, മല്ലിപ്പൊടി , മഞ്ഞള്‍ പൊടി, കായം, കറിവേപ്പില, എന്നിവ കടുക്‌ പൊട്ടിച്ച എണ്ണയില്‍ ഇട്ട്‌ 20 സെക്കന്റ്‌ മൂപ്പിച്ചതിനു ശേഷം ചേര്‍ക്കുക.
--------------------------------------------------------------------
Note: വിവിധ തരം മസാലകള്‍ക്കു പകരം മാര്‍ക്കറ്റില്‍ ലഭ്യമായ്‌ സാംബാര്‍ പൊടി (Sambar Powder) ഉപയോഗിക്കാവുന്നതാണു.



SocialTwist Tell-a-Friend
Related Stories: സാമ്പാര്‍ (Sambar) - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon