You are here: HOME » MAGAZINE »
ഞങ്ങളുടെ അസ്തിത്വം രൂപപ്പെട്ടതിനെക്കുറിച്ച്‌
സി. മഹിജ Jayakeralam Malayalam News
പ്രളയങ്ങളൊടുങ്ങിയ ഞങ്ങളുടെ ദ്വീപ്‌
ഇളകിപോയ അടിത്തറകളുടെ കുന്നുകള്‍,
ചോരയുടെ കല്‍ക്കുളങ്ങള്‍
നിശ്ശബ്ദതയുടെ പേടിപ്പെടുത്തുന്ന സമതലങ്ങള്‍
ചത്തടിഞ്ഞ ഞണ്ടിന്‍പറ്റങ്ങളും,
ഉള്ളെല്ലാം ഉണങ്ങിപ്പോയ
കക്കകളും, ചിപ്പികളും, ശംഖുകളും.
നിശ്ശബ്ദമായ ഇരുട്ട്‌....
അച്ഛനെപ്പോഴും ഞങ്ങള്‍ക്കുവേണ്ടി
മെഴുകുതിരികളും, നക്ഷത്രവിളക്കുകളും
ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
ആഴകടലിലേക്ക്‌ തെന്നിപ്പോയ്കൊണ്ടിരിക്കുന്ന
കല്ലുകളുരച്ച്‌ തീ കത്തിച്ചുകൊണ്ടേയിരുന്നു.
കറുപ്പും വെളുപ്പും ചിതറിതെറിച്ച ആത്മാവിനെ തുറന്നുവച്ച്‌
എന്നെ ജീവിതം പഠിപ്പിച്ചുകൊണ്ടേയിരുന്നു.
He is a man without a cyst...
പഴയ ഒരു പച്ചിരുമ്പ്‌ കഷണവും
കറ്റാര്‍വാഴയും നന്നാറിയും മണക്കുന്ന
രണ്ടുതുണ്ടു കടലാസും എന്റെ പൂര്‍വ്വികരുടെ തെളിവാണ്‌.
ഭൂഗര്‍ഭത്തിലേക്ക്‌ ആണ്ടുപോയ ഞങ്ങളുടെ പുഴ;
പുതുമഴയിലും, ഇളം മഞ്ഞിലും നനഞ്ഞ്‌
പശുക്കിടാങ്ങളെ മേച്ച്‌ പുഴവക്കിലൂടെ നടക്കുവാന്‍
അച്ഛന്‌ വളരെ ഇഷ്ടമായിരുന്നു.
അച്ഛനെന്നും, വാല്‍നക്ഷത്രങ്ങളോടും
നനഞ്ഞ ആകാശത്തോടും സംസാരിച്ചിരുന്നു-
നിര്‍ത്താതെ...
അച്ഛന്‌ പ്രകൃതിയുടെ വചനങ്ങളറിയാമായിരുന്നു.
ഒരിക്കലും വിതയ്ക്കാനറിയാത്ത
ഒരു വസന്തകാലത്തിന്റെ വിത്തുമായി
അച്ഛന്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു
നദീതടങ്ങളിലൂടെ
മേച്ചില്‍ പുറങ്ങളിലൂടെ...


SocialTwist Tell-a-Friend
Related Stories: ഞങ്ങളുടെ അസ്തിത്വം രൂപപ്പെട്ടതിനെക്കുറിച്ച്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon