You are here: HOME » MAGAZINE »
ഇനി ഞാന്‍ പോകട്ടെയോ?
മോനിച്ചന്‍ കളപ്പുരയ്ക്കല്‍ Jayakeralam Malayalam News
ഇനി ഞാന്‍ പോകട്ടെയോ?

സന്ധ്യയോട്‌ പകല്‍ ചോദിച്ചു;
പിരിയട്ടെ ഞാന്‍ നിനക്കായ്‌ ?
അദ്ധ്വാനത്തിന്‍ ക്ഷീണമാണെന്‍ മുഖത്ത്‌
നിഴല്‍ വീശി നില്‍പ്പതിന്ന്
നാലുമണി പുവുകള്‍ വിടരുന്നൂ
നാലകതളത്തില്‍ തേങ്ങലുയരുന്നൂ
നാലുകെട്ടിലെ ചുടു നിശ്വാസങ്ങള്‍
നാലു ദിക്കിലും തിങ്ങിടുന്നൂ...
അന്തരാളത്തില്‍ ചുടു നിശ്വാസങ്ങള്‍
ഒരു ചെറുതേങ്ങലായ്‌ ഉയരുന്നുവോ!
ആ തേങ്ങലാല്‍ ആയിരം അമ്പുകള്‍
എന്‍ ഹൃദയത്തില്‍ തറച്ചിടുന്നൂ...
ഹാ! സാഗരമേ നീയെങ്കിലും ചൊല്ലൂ..
ഹാ! ശിശിരമേ നീയെങ്കിലും വരൂ...
ഹാ! സോപാന ഗായകാ നീ വരൂ...
ഹാ! വിശ്വപ്രപഞ്ചമേ നീ കേള്‍ക്കൂ...

മനസില്‍ നിറയും മനോവിഷമത്തിന്‍
ജ്വാലകള്‍ എന്നെ ചാരമാക്കുമോ?
ആ അഗ്നിയില്‍നിന്നുമുയിര്‍ കൊള്ളും
ജന്മ മീ എന്നില്‍ ഫലം ചെയ്തീടുമോ?
ജന്മഭൂമീ ചരിത്രമുറങ്ങും
ജനിത കണങ്ങള്‍ ഇറ്റിറ്റുവീഴും...
ജന്മാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും
പുണ്യഭൂമി! എന്‍ ജന്മഭൂമി
അകലെയേതോ വിഷക്കാവില്‍ നിന്നും
രാപ്പാടി പക്ഷി തേങ്ങിടുന്നൂ...
അങ്ങകലെ ചക്രവാളത്തില്‍
ആദിത്യ ബിംബം അണഞ്ഞിടുന്നൂ...
പകലിന്‍ വദനം ഇരുണ്ടണയുന്നൂ
പണ്ടെങ്ങോ കണ്ട ആ പൊന്‍ മുഖം
എന്‍ മനോവാതിലില്‍ മുട്ടി വിളിക്കുന്നൂ...
ഇനി ഞാന്‍ പോകട്ടെയോ?



SocialTwist Tell-a-Friend
Related Stories: ഇനി ഞാന്‍ പോകട്ടെയോ? - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon