You are here: HOME » MAGAZINE »
തിരൂര്‍
വാസുദേവന്‍ കോറോം Jayakeralam Malayalam News
ടച്ച്‌ സ്ക്രീനില്‍
ഒന്ന്‌ തൊട്ടതേയുള്ളൂ
ധന്‍ബാദില്‍നിന്ന്‌ ആലപ്പുഴയിലേക്കുള്ള
എക്സ്പ്രസ്‌
മെല്ലെ വന്ന്‌ വിരലില്‍ തൊടുന്നു
നില്‍ക്കുന്നു....

കാലിയായിക്കിടന്നിരുന്ന
സീറ്റുകളിലൊന്ന്‌
റിസര്‍വ്‌ ചെയ്തതെയുള്ളൂ
എന്റെ സാന്നിധ്യത്തിന്റെ അതിഭൗതികം
അവിടെ നിറഞ്ഞുകവിയുന്നു

അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക്‌
ഒരു നോട്ടം
പാളിയതേയുള്ളൂ
ബര്‍ലിന്‍മതില്‍പോലെ
ഒരു ചരക്കുവണ്ടി വന്നുനിന്ന്‌
പ്ലാറ്റ്ഫോം മറയുന്നു
വണ്ടിനിന്ന അതേ വേഗത്തില്‍
വായിച്ചതേയുള്ളൂ
"തുഞ്ചന്‍ പറമ്പിലേക്ക്‌ ദൂരം 1.5 കിലോമീറ്റര്‍"

കല്ലും ചുമരും മേല്‍ക്കൂരയുമായി മാറിയ
ഒരു വാഗണ്‍
പ്ലാറ്റ്ഫോമിനും അപ്പുറം
ഉണ്ട്‌ എന്ന്‌ തോന്നിയതേയുള്ളൂ
കിടന്നുറങ്ങാന്‍ റിസര്‍വ്‌ ചെയ്ത
സീറ്റ്‌ വന്ന്‌ കാലില്‍ ചുറ്റുന്നു.


SocialTwist Tell-a-Friend
Related Stories: തിരൂര്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon