You are here: HOME » MAGAZINE »
ഫോക്‍ലോറില്‍ ഒരു പ്രണയം
വാസുദേവന്‍ കോറോം Jayakeralam Malayalam News
Monday, 23 April 2012
പരീക്ഷാപേപ്പറില്‍
ചന്തുവിനോട്‌ മാറ്റച്ചുരിക
ചോദിക്കുമ്പോഴേക്കും
ഇന്ദുവിന്റെ പേനയിലെ
മഷി തീര്‍ന്നിരുന്നു

അടുത്തിരുന്നു ചന്തുവിനോട്‌
ആംഗ്യഭാഷയില്‍ എഴുത്തിലെ
പ്രതിസന്ധി ആവിഷ്കരിച്ചു

ഉമ്മവെച്ച്‌ വലം തിരിഞ്ഞ്‌
ഇടത്തുമാറി കണ്ണ്‌ വെച്ച്‌
ഒരു പേന
ഉണ്ണിയാര്‍ച്ചക്ക്‌ നല്‍കി ചന്തു

കുറച്ചുനേരമങ്ങനെയിങ്ങനെ
തച്ചോളി ഒതേനന്‍
ടി. ഒതേനനും
പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച
പി.വി. ഉണ്ണിയാര്‍ച്ചയുമായി


SocialTwist Tell-a-Friend
Related Stories: ഫോക്‍ലോറില്‍ ഒരു പ്രണയം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon