You are here: HOME » MAGAZINE »
മാമ്പഴം
വാസുദേവന്‍ കോറോം Jayakeralam Malayalam News
മാമ്പഴക്കാലമുണ്ട്‌
മാവുണ്ട്‌
മാമ്പഴവും

കൈക്കുഴയുണ്ട്‌
ശക്തിയുണ്ട്‌ കല്ലുണ്ട്‌
ഉയരവും വേഗവും
തുലനം ചെയ്യപ്പെടാത്തതില്‍
പരിഭവമുണ്ട്‌

തൊട്ടു തൊട്ടില്ല എന്ന്‌
ഒരു കല്ലിനെ
ഭൂമി ആകര്‍ഷിച്ച്‌
താഴത്തേക്ക്‌ തിരിച്ച്‌ വിട്ടു

ന്യൂട്ടനുണ്ട്‌
മാത്സുമുണ്ട്‌
സ്കൂളുവിട്ട്‌ പുറത്തിറങ്ങും മുമ്പ്‌
പഠിച്ചത്‌

മലയാളവുമുണ്ട്‌

തൊട്ടുതൊട്ടില്ലെന്ന്‌
പറയുന്ന കല്ലേ
പാടിനീട്ടി ലഘുക്കളെ
ഗുരുവാക്കി
വീഴ്ത്തുന്നേ.....


SocialTwist Tell-a-Friend
Related Stories: മാമ്പഴം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon