You are here: HOME » MAGAZINE »
കല്ല്‌
യാസര്‍ അറഫാത്ത്‌ Jayakeralam Malayalam News
വഴികളുടെ -
വ്യാകരണശാസ്ത്രം പഠിച്ചു വരുമ്പോഴേക്കും
ചാണകക്കുഴിയിലേക്ക്‌
ഉരുണ്ടുപോകുന്ന
ഒരു കല്ലായി മാറിയിരുന്നു ഞാന്‍

പ്രണയമേ....
വരയ്ക്കുവാന്‍ കഴിയാത്ത ഭൂപടം
എഴുതിയാല്‍ തെളിയാത്ത വരികള്‍
മുള്ളിലുറയ്ക്കാത്ത മൂര്‍ച്ഛ
പൂവില്‍ കുടിയിരിക്കാത്ത ചന്തം
മഞ്ഞിനില്ലാത്ത കുളിര്‌
ഓ പ്രണയമേ...
നിന്നെക്കുറിച്ച്‌ ഞാനെന്തൊക്കെയാണ്‌
ഈ മഴയോട്‌ പറഞ്ഞു കൊടുക്കേണ്ടത്‌?


SocialTwist Tell-a-Friend
Related Stories: കല്ല്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon