You are here: HOME » MAGAZINE »
ഒരു മനുഷ്യന്റെ വില
മുരളി കെ Jayakeralam Malayalam News
നാണിക്കുട്ടി വൃത്തിയുള്ളവളാണ്‌
നാണിക്കുട്ടി കപടന്മരായ ഭിക്ഷുക്കള്‍ക്കും
കൊടുക്കും
ആളുകള്‍ക്ക്‌ കടം കൊടുക്കും
നാണിക്കുട്ടി ബി.എ.യ്ക്ക്‌ പഠിച്ചിട്ടുണ്ട്‌
വീട്ടുമൃഗങ്ങളെ അവര്‍ പട്ടിണിക്കിടാറില്ല
ചെറുമക്കുട്ടികള്‍ക്ക്‌ ചിലപ്പോള്‍ അക്ഷരം പഠിപ്പിക്കും
പാടത്തെ പണിക്കാര്‍ക്ക്‌ കഞ്ഞിയും ചായയും
കൊടുക്കും
പെണ്ണുങ്ങളെ അമിതഭാരം ചുമക്കാന്‍
അനുവദിക്കാറില്ല
അവര്‍ നുണ പറയാറില്ല
നാണിക്കുട്ടിയെ നാട്ടുകാര്‍ക്കിഷ്ടമാണ്‌
ബഹുമാനമാണ്‌
നാണിക്കുട്ടി കുളക്കടവില്‍ രണ്ടാം മുണ്ടും ചുറ്റിനിന്നു
അറിയാതെ മുണ്ട്‌ കാറ്റില്‍ പറന്നു
കുളക്കടവിലെ ആണുങ്ങളും പെണ്ണുങ്ങളും
അതു കണ്ടുനിന്നു
നാട്ടുകാര്‍ പറഞ്ഞു
നാണിക്കുട്ടീടെ വെലപോയി


SocialTwist Tell-a-Friend
Related Stories: ഒരു മനുഷ്യന്റെ വില - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon