You are here: HOME » MAGAZINE »
മുളക്‌, കുട
സുനില്‍ കുമാര്‍ എം. Jayakeralam Malayalam News
"മുളക്‌" -
നല്ല കവിതപോലെയാണ്‌.
വെറുതെ വിഴുങ്ങിയാല്‍ അറിയില്ലയൊന്നും...
ചവച്ചരച്ചുനോക്കിയാലറിയാം-
മനസിനെയെന്നും നീറ്റുന്ന,
അതിന്റെയെരിവ്‌...

"കുട" -
ആര്‍ക്കാണു നീ-
വാക്കു കൊടുത്തിരിക്കുന്നത്‌...?
എന്നേ-
നനയിക്കാതിരിക്കുവാന്‍,
ആകാശത്തിന്റെ-
കരച്ചില്‍ മുഴുവനും,
സ്വയമേറ്റുവാങ്ങാമെന്നു പറഞ്ഞ്‌...


SocialTwist Tell-a-Friend
Related Stories: മുളക്‌, കുട - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon