You are here: HOME » MAGAZINE »
കിള്ളിത്തള്ള
പുഷ്പാകരന്‍ എം.എ Jayakeralam Malayalam News
കുന്നിന്‍പുറത്ത്‌ നിറയെ പറങ്കിമാവുകളും കട്ടുചെടികളും വളരുന്ന സ്കൂളിനു പിന്നില്‍ കിള്ളിത്തള്ള ആരോടെന്നില്ലതെ വര്‍ത്തമാനൊ പറഞ്ഞു നില്‍ക്കുമ്പോള്‍ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് ടീച്ചറോട്‌ ചോതിച്ചു.

"കിള്ളിത്തള്ള എന്തിന വെറുതെ വര്‍ത്താനം പറേണത്‌?"
"കിള്ളിത്തള്ളയ്ക്ക്‌ എന്താ അസുഖം?"

ടീച്ചര്‍ പറഞ്ഞു. "കിള്ളിത്തള്ള അങ്ങിനെയാണ്‌."

വീണ്ടും പഠിപ്പു തുടങ്ങുവാനുള്ള മണി മുഴങ്ങി. ആരോ കിളിക്കൂട്ട്ത്തില്‍ ചരല്‍ വാരിയെറിഞ്ഞപോലെ കുട്ടികളെല്ലം ക്ലാസ്‌ മുറിയിലേയ്ക്ക്‌ പറന്നു; ഒരു കുട്ടി ഒഴികെ.

കണ്ണീരില്‍ കുളിച്ച്‌ നിന്ന് അവന്‍ പറഞ്ഞു.

"എന്റെ അമ്മ്യാ, എന്നെ കാത്ത്ക്ക്വാ.. എന്നെ മാത്രം."

പിന്നെ അവന്‍ കണ്ണുകള്‍ തുടച്ച്‌ ക്ലാസ്‌ മുറിയിലേയ്ക്ക്‌ നടന്നു.
ചായക്കടയിലെ കുഞ്ഞിപാത്തുമ്മ ദാനമായി കൊടുത്ത പത്തിരി മടിയില്‍ ഒളിപ്പിച്ച്‌ വെയിലില്‍ പിറുപിറുത്തു നിന്നു കിള്ളിത്തള്ള, വിശന്നിരിക്കുന്ന മകനു നല്‍കാനായി.


SocialTwist Tell-a-Friend
Related Stories: കിള്ളിത്തള്ള - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon