You are here: HOME » MAGAZINE »
ഓട്ടോമാമ
ഹരി പാലക്കാട്‌. Jayakeralam Malayalam News
അഴികളും പിടിച്ച്‌ നില്‍ക്കന്‍ തുടങ്ങിയിട്ട്‌ നേരമേറെയായി. ഈ സമയം അയാളുടെ ഊഴമാണ്‌. ഒരു ബഹളവും ശ്രദ്ധിക്കാനാവുന്നില്ല. ചുറ്റും മഞ്ഞ ചുവരുകള്‍. ചിരികളും കരച്ചിലും ഇടതടവില്ലാതെ ഒഴുകുന്നുമുണ്ട്‌.

പേരറിയാതെ എതോ മരത്തിന്റെ മുറിക്കാന്‍ മറന്നുപോയ ഒരു കൊമ്പ്‌ മാത്രം പച്ചപിടിച്ച്‌ നില്‍ക്കുന്നു. കഥകളില്‍ വന്ന കാടും മൃഗങ്ങളും എത്ര ഭംഗിയായിരിക്കുന്നു.

"സാറ്‌ വരണ്‌ണ്ട്‌, സാറ്‌ വര്‌ണ്‌ണ്ട്‌, ഓടിക്കോ."

എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക്‌ ഓടിക്കയറി. പോകാന്‍ തോന്നിയില്ല. ഇന്നത്തെ അവസാന സമയം.

സമയം കടന്നു പോയതറിഞ്ഞില്ല. എന്തെല്ലമോ ചെയ്തു. കൂട്ടമണിയടിച്ചു. പുറത്തേക്കുള്ള തിക്കും തിരക്കും.

പോകുമ്പോള്‍ ഓര്‍ത്തു. ഇന്നെങ്കിലും പറയണം ഇനി വയ്യാന്ന്‌. പക്ഷേ, ആരും...ആരും കേള്‍ക്കില്ല.

മുന്നില്‍ ഓട്ടോരിക്ഷ കാത്തുകുടക്കുന്നു.

"ഇന്നെന്താ പഠിപ്പിച്ചത്‌?"

പുറം കാഴ്ചകളിലേക്ക്‌ ഉത്സാഹത്തോടെ നോക്കി.

കടലാസുപൂക്കള്‍,, മഴവെള്ളം, വാഹനങ്ങള്‍, മനുഷ്യര്‍, കന്നുകാലികള്‍, ആകാശം,....

"എന്താ മിണ്ടാത്തെ?"

"ഓട്ടോ മാമ, എന്റെ ക്ലാസ്‌ ദാ, തുടങ്ങീട്ടേള്ളൂ. വീട്ടില്‌ പതുക്കെ പോയാ മതി."



SocialTwist Tell-a-Friend
Related Stories: ഓട്ടോമാമ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon