You are here: HOME » MAGAZINE »
നീരുറവകള്‍ പൂക്കുന്നത്‌
മുരളീധരന്‍ Jayakeralam Malayalam News
Monday, 23 April 2012
ഒരഗ്നിപര്‍വ്വതമുണ്ട്‌
സുഷുപ്തിയിലാണ്‌
എപ്പൊഴുമാവാം
അതിന്റെയാ
അടക്കം പറച്ചില്‍
ചീറ്റിയടുക്കുമ്പോള്‍
വലിയ വായിലെ
ചുടു പ്രവാഹത്തിലൊന്നു
കൈ കഴുകണം.
ആശ്വാസത്തിന്റെ
മുഖം തുടയ്ക്കണം
നിര്‍വൃതിയിലാണ്ട്‌
നിശ്വാസമുതിര്‍ക്കണം
പറ്റിയാലൊന്നു
മുങ്ങിക്കുളിക്കണം,
അടിത്തട്ടു കാണണം
കര കയറിയാലുടനെ
തല തുടച്ചുതന്ന്‌
കൈത്തലമൊന്നു ചേര്‍ക്കാന്‍
കാത്തുനില്‍പ്പുണ്ടാവും
കൂട്ടുവെച്ചുപോയൊരു ജീവന്‍
==================================
മുരളീധരന്‍, പെരുമ്പിലാവ്‌ പി.ഒ., കരിക്കാട്‌, തൃശ്ശൂര്‍ - 680 519



SocialTwist Tell-a-Friend
Related Stories: നീരുറവകള്‍ പൂക്കുന്നത്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon