You are here: HOME » LIFESTYLE »
പഴയ പൂപ്പാത്രം ലേലത്തില്‍ പോയത് 310 കോടിക്ക്
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 14 November 2010
malayalam stories

malayalam stories

ലണ്ടന്‍: പഴയ വീട്ടില്‍ പൊടിപിടിച്ചു കിടന്ന ചൈനീസ് പൂപ്പാത്രം ലേലത്തില്‍ പോയത് 4.3 കോടി പൗണ്ടിന് (310 കോടി രൂപ). ചൈനീസ് കരകൗശല സാധനങ്ങള്‍ക്ക് ലേലത്തില്‍ ലഭിച്ച എക്കാലത്തെയും വലിയ വിലയാണിത്.

അച്ഛനും അമ്മയും മരണമടഞ്ഞപ്പോള്‍ കൈമാറിക്കിട്ടിയ വീടു വൃത്തിയാക്കുമ്പോഴാണ് ബ്രിട്ടനിലെ ഒരു സഹോദരനും സഹോദരിക്കും ഈ പിഞ്ഞാണപ്പാത്രം കിട്ടിയത്. 1740ല്‍ നിര്‍മിച്ച 16 ഇഞ്ച് വലിപ്പമുള്ള പൂപ്പാത്രം അവര്‍ കുറച്ചു കാലം എഴുത്തുമേശയില്‍ വെച്ചു. പിന്നീടാണ് വിറ്റുനോക്കാം എന്നു കരുതിയത്. ലേലത്തില്‍ ലഭിച്ച വില കേട്ടപ്പോള്‍ അവരുടെ കണ്ണു തള്ളിപ്പോയി.

ചൈനയിലെ ക്വിയാന്‍ ലോങ് രാജകുടുംബാംഗങ്ങളിലാരുടേതോ ആയിരുന്നു ഈ പൂപ്പാത്രം. ചൈനയിലെ കൊട്ടാരത്തില്‍ നിന്നത് ലണ്ടനിലെത്തിയതെങ്ങനെയെന്ന കാര്യം അജ്ഞാതമാണ്. ഒരു ചൈനക്കാരനുവേണ്ടിയാണ് ഈ പൂപ്പാത്രം ലേലത്തിലെടുത്തത്. ചൈനക്കാരുടെ ഉയര്‍ന്നുവരുന്ന ധനസ്ഥിതിയുടെ സൂചനകൂടിയാണ് ഈ ലേലം.

ഈ പഴയ പൂപ്പാത്രത്തിന് കമ്മീഷനും നികുതികളുമായി ഇരുപതു ശതമാനം തുക കൂടി അധികം നല്‍കേണ്ടിവരും. അപ്പോള്‍ വില ഇനിയും കൂടും. രസകരമായ മത്സ്യങ്ങളുടെ ചിത്രങ്ങളോടു കൂടിയതാണ് പൂപ്പാത്രം. എട്ടരലക്ഷം പൗണ്ടിനും 1.2 കോടി പൗണ്ടിനും ഇടയിലുമാണ് മതിപ്പുവിലയെങ്കിലും ചൈനയിലെ പരമ്പരാഗത വസ്തുക്കളോടുള്ള താത്പര്യം വര്‍ധിച്ചതാണ് വില കൂടാന്‍ കാരണം.


SocialTwist Tell-a-Friend
Related Stories: പഴയ പൂപ്പാത്രം ലേലത്തില്‍ പോയത് 310 കോടിക്ക് - Saturday, November 13, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon