You are here: HOME » LADIES »
അകലെയാകുമ്പോള്‍ നാം
സന്തോഷ്‌ കോറമംഗലം Jayakeralam Malayalam News
Monday, 23 April 2012
മുള്‍ക്കിരീടമണിഞ്ഞ്‌,
ഉയിര്‍ത്തെഴുന്നേറ്റ്‌,
ജനല്‍ച്ചതുരവും
മുറിവട്ടവും കരകരന്ന്‌,
ഇരിപ്പിനുരുമ്മി
നിഴലിനെ ദംശിച്ച്‌,
ഒറ്റചുംബനംകൊണ്ട്‌
ഉടലിനെ കത്തിച്ച്‌,
ഉറക്കത്തിന്റെ നീണ്ടപാളങ്ങളെ
വെട്ടിമുറിച്ച്‌
സ്വപ്നങ്ങളെ അട്ടിമറിക്കാന്‍
ആകാശത്തോളം ആഴമുള്ള പ്രണയമേ
ഒരിക്കല്‍ക്കൂടി വരുമോ
നിറയെ വിടര്‍ന്ന വെളിച്ചത്തിന്റെ പൂക്കളുമായി
ജീവിതത്തിന്റെ
പൊട്ടക്കിണറിലേക്ക്‌....
സന്തോഷ്‌ കോറമംഗലം, കൈതപ്രം - 670 306



SocialTwist Tell-a-Friend
Related Stories: അകലെയാകുമ്പോള്‍ നാം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon