You are here: HOME » PERCEPTIONS »
സ്വയം ചെറുതാകരുത്
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 27 December 2010
സുകുമാര്‍ അഴീക്കോട്‌ :

കശ്മീരിനെ സംബന്ധിച്ച് അരുന്ധതീ റോയിയുടെ നിലപാടിനോട് പൊതുവെ വിയോജിപ്പാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. തന്റെ നിലപാടിനെ സാധൂകരിക്കാന്‍ നെഹ്രുവിനെയാണ് അവര്‍ കൂട്ടുപിടിച്ചത്. നെഹ്രുവിന്റെ പ്രസ്താവനകളെ 1947-ലെ അദ്ദേഹത്തിന്റെ വാക്കുകളായി വായിച്ചെടുക്കണം. അല്ലാതെ 2010-ലെ ഒരെഴുത്തുകാരിയുടെ മനസ്സുകൊണ്ടല്ല വായിക്കേണ്ടത്
കശ്മീരില്‍ കടുത്ത ആഭ്യന്തരസമാധാന പരിപാലനനടപടികള്‍ എടുത്ത് മനുഷ്യക്കുരുതിയും
വ്യാപകമായ ജനദ്രോഹവും നടത്തിവരുന്ന ഇന്ത്യാ ഗവണ്‍മെന്റ് അവിടത്തെ ജനങ്ങളുടെ
മോചനത്തിനുവേണ്ടിയുള്ള അഭിലാഷത്തിന്റെ തീവ്രത മനസ്സിലാക്കി അവിടെ സാധാരണജീവിതം

സ്ഥാപിക്കുന്നതിനുവേണ്ടി അവരുടെ 'ആസാദി' പ്രക്ഷോഭങ്ങള്‍ക്കു വഴങ്ങി ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് ആവശ്യപ്പെടുന്ന ഒരു പ്രസ്താവന എഴുത്തുകാരി അരുന്ധതീറോയി ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും നാനാജനസമൂഹങ്ങളില്‍നിന്നും വ്യക്തികളും സംഘടനകളും അവരുടെ ഇന്ത്യാവിരുദ്ധാഭിപ്രായങ്ങളോട് തീര്‍ത്തും വിയോജിക്കുന്ന
ഒരുപാട് എതിര്‍പ്പുകള്‍ പരക്കെ ഉയര്‍ന്നുവന്നിരുന്നു. 'മാതൃഭൂമി' ദിനപത്രത്തില്‍ (നവംബര്‍ 2)
'ഇന്ത്യയെ ചെറുതാക്കരുത്!' എന്ന തലക്കെട്ടില്‍ വന്ന എന്റെ ലേഖനത്തിന് മുമ്പൊരിക്കലും എനിക്ക് ലഭിച്ചിട്ടില്ലാത്തത്ര അനുമോദനവും പ്രശംസയും വന്നുചേര്‍ന്നതില്‍നിന്ന് നമ്മുടെ എഴുത്തുകാരിയുടെ ഇന്ത്യാവിരുദ്ധങ്ങളായ അഭിപ്രായങ്ങളോട് നാട്ടില്‍ കടുത്ത എതിര്‍പ്പുണ്ടെന്നു തന്നെയാണ് മനസ്സിലായത്.

സാര്‍വത്രികമായ ഈ പ്രതിഷേധത്തെ, തന്റെ അഭിപ്രായങ്ങളുടെ ഒരു പുനഃപരിശോധന നടത്താന്‍ അരുന്ധതീറോയിയെ പ്രേരിപ്പിക്കേണ്ടതായിരുന്നു. നടന്നത് നേരെ മറിച്ച്, തന്റെ പക്ഷത്തെ താങ്ങുകൊടുത്ത് ഉറപ്പിക്കാനുള്ള ഒരു വിഫലശ്രമമാണ് - നവംബര്‍ 28ന്റെ പ്രസ്താവന കാണുക. ഇന്ത്യാ ഗവണ്‍മെന്റ് അവര്‍ക്കെതിരെ കേസിനു പോയില്ലെങ്കിലും ഡല്‍ഹിയിലെ ഒരു കോടതി അവരുടെ അഭിപ്രായങ്ങള്‍ ദേശദ്രോഹപരങ്ങളാകയാല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പൊതുവെ ജനങ്ങള്‍ക്ക് തോന്നിയ അതേ എതിര്‍വികാരമാണ് നീതിപീഠത്തിനും തോന്നിയത് എന്നു കാണുന്നതില്‍ നമുക്കൊക്കെ സന്തോഷിക്കാം. ആ കോടതി ഉത്തരവിനെതിരെയാണ് അരുന്ധതീറോയി പ്രതികരിച്ചത്.അവരുടെ മറുപടി മൊത്തത്തില്‍ ചിന്തയില്‍ ബാലിശവും ഫലത്തില്‍ പരിഹാസ്യവുമായിട്ടാണ് തീര്‍ന്നതും. ജവാഹര്‍ലാല്‍ നെഹ്രുവും താന്‍ പറഞ്ഞതുതന്നെയാണ് പറഞ്ഞതെന്നും അതുകൊണ്ട് കോടതി നെഹ്രുവിനെ മരണാനന്തരം പ്രതിയാക്കേണ്ടി വരുമെന്നുമാണ് അവര്‍ വാദിച്ചത്. തെളിവിന്, ഇന്ത്യന്‍ പ്രധാനമന്ത്രി 1947 ഒക്ടോബര്‍ തൊട്ട് പലപ്പോഴായി പാകിസ്താന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തുകളും കമ്പികളും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലും എ.ഐ.സി.സി.യിലും ഐക്യരാഷ്ട്രസഭയ്ക്കും പത്രങ്ങള്‍ക്കും നല്‍കിയ പ്രസംഗങ്ങളും പ്രസ്താവനകളും അക്കമിട്ട് അവര്‍
പകര്‍ത്തിവെച്ചിരിക്കയാണ് - ആകെ 13 എണ്ണം. പോരെങ്കില്‍ വി.കെ. കൃഷ്ണമേനോന്‍ 1957ല്‍
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ചെയ്ത ഒരു പ്രസംഗവും ഉദ്ധരിച്ചിട്ടുണ്ട്.
നെഹ്രുവിന്റെ മറവില്‍ രക്ഷപ്പെട്ടുകളയാമെന്ന് അവര്‍ കരുതിയിട്ടുണ്ടെങ്കില്‍ അത് നടപ്പില്ല എന്നു
പറയട്ടെ. നെഹ്രുവിന്റെ കത്തും കമ്പിയും പ്രസ്താവനകളും വായിക്കുമ്പോള്‍ 1947ലെ
നെഹ്രുവിന്റെ വാക്കുകളായിട്ട് വായിച്ചെടുക്കണം. അല്ലാതെ 2010ലെ ഒരെഴുത്തുകാരിയുടെ
മനസ്സുകൊണ്ട് വായിക്കരുത്. അങ്ങനെ ചെയ്തതുകൊണ്ട് അവര്‍ നെഹ്രുവിനെ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയോ ചെയ്തിരിക്കണം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന ആഹ്ലാദകരമായ സത്യം ഒരുവശത്തും അത് വിഭജിക്കപ്പെട്ട ഇന്ത്യയാണെന്ന വേദനാജനകമായ മറ്റൊരു സത്യം മറുവശത്തുമായി, ഒരു നിലയ്ക്ക്, വിഭജിക്കപ്പെട്ടതും വേദനാപൂര്‍ണവുമായിരുന്ന മനസ്സായിരുന്നു നെഹ്രുവിന്റേത് - ഗാന്ധിജിയുടെയും പട്ടേലിന്റെയും മനസ്സുകള്‍പോലെ. ഗാന്ധിജിയുടെ മനസ്സിന്റെ വിഭജനം മൂലമാണ്, ആദ്യം വിഭജനത്തിന് അങ്ങേയറ്റം എതിരായിരുന്ന മഹാത്മാവ് ഒടുവില്‍ ഇന്ത്യയെ ഓര്‍ത്ത് വിഭജനം അനുവദിച്ചത് (1947 ജൂണ്‍ 13). നെഹ്രു, ജനാധിപത്യത്തിന്റെ ഉദാരപ്രയോക്താവാകയാല്‍, കശ്മീരിന്റെ നില ജനസമ്മതി അനുസരിച്ചുതന്നെയായിരിക്കും എന്ന് എല്ലാ പ്രസ്താവനകളിലും ആവര്‍ത്തിച്ചുപറഞ്ഞത്. പക്ഷേ, കശ്മീരില്‍, പാകിസ്താന്റെ നുഴഞ്ഞുകയറ്റംകൊണ്ട് ജനഹിത പരിശോധനയോ റഫറണ്ടമോ സാധാരണരീതിയില്‍ നടക്കുകയേയില്ല.

അതുകൊണ്ടാണ് നെഹ്രു''നീതിപൂര്‍വകമായി വോട്ട് ചെയ്യുന്നതിനുവേണ്ട എല്ലാ സംരക്ഷണത്തോടുംകൂടി'' എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്. കൃഷ്ണമേനോനും അതാണ്
രക്ഷാസമിതിയിലും ആവര്‍ത്തിച്ചത്.അരുന്ധതീറോയി ഉദ്ധരിച്ച എഴുത്തുകളില്‍ ഈ ഭാഗം അവരുടെ കണ്ണില്‍പ്പെടാതെ പോയതെങ്ങനെ? അവര്‍ ഉദ്ധരിച്ചുചേര്‍ത്ത 1951 ജനവരി 16-ലെ എഴുത്ത് മാനത്രം നോക്കിയാല്‍ മതി - ഫ്രഫ്രണഹറസ വ്വവിള്‍ ്യി്‌റവരറഹ്ൃ ്ശ ശമഹി, ്വ്‌റഹൃഷയ്ത്ത എന്ന ഭാഗമാണ് ഞാന്‍ പരിഭാഷപ്പെടുത്തിയെഴുതിയത്. അതിലെ ഓരോ വാക്കും അര്‍ത്ഥഗര്‍ഭമാണ്. കണ്ടില്ലെന്നു നടിക്കാവുന്നതല്ല. ഇന്ത്യക്കാരിയായ ഒരെഴുത്തുകാരിക്ക് അങ്ങനെ ഉദാസീനമായി നോക്കിവിടാനുള്ളതല്ല ആ സാന്ദ്രപദങ്ങള്‍ മൂന്നും. ആ വാക്കുകള്‍ പാകിസ്താന് ഒരു താക്കീതും മുന്നറിയിപ്പുമാണ്.

കള്ളവോട്ടും നിര്‍ബന്ധവോട്ടും ഒന്നും നടക്കാത്ത സര്‍വസ്വതന്ത്രമായ ജനഹിതപരിശോധന
പ്രായോഗികമാക്കുമ്പോഴല്ലാതെ കശ്മീരില്‍ ഇനി പ്ലബിസൈറ്റോ റഫറണ്ടമോ ഉണ്ടാകുകയില്ല എന്നാണ് ആ മുന്നറിയിപ്പ്. ആ മുന്നറിയിപ്പ് ഇന്നോളം പാകിസ്താന്‍ ചെവിക്കൊണ്ടോ? അരുന്ധതി ആ ഭാഗം ചിന്തിക്കുന്നേയില്ല. അവരുടെ മനസ്സില്‍ പ്ലബിസൈറ്റേ ഉള്ളൂ. 'എല്ലാ സംരക്ഷണവും' ലഭ്യമായ ഒരു രാഷ്ട്രീയാവസ്ഥ ഇക്കഴിഞ്ഞ 60 കൊല്ലമായി അവിടെ ഉണ്ടായിട്ടില്ല. സാധാരണ തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടില്ലെന്നല്ല. കുറെ നടന്നല്ലോ. അവയില്‍നിന്ന് ഒരു ജനഹിതം പുറത്തുവന്നിട്ടുണ്ട്. അത് കശ്മീരിന്റെ ഇന്നത്തെ സ്ഥിതിതന്നെ മതിയെന്നായിരുന്നു. അങ്ങനെയാണ് ഇന്നത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വന്നതും.

അരുന്ധതീറോയിയെ ഇത്തരത്തില്‍ സഹതാപാര്‍ഹമായ കാഴ്ചക്കുറവ് പിടികൂടിയത് എങ്ങനെ?
അവരുടെ ഇപ്പോഴത്തെ കൂട്ടുകെട്ട് നിമിത്തം സംഭവിച്ചതാണ് ഈ മാറ്റം. ഓള്‍ പാര്‍ട്ടി ഹുറിയത്ത്
കോണ്‍ഫറന്‍സ് നേതാവും 84 വയസ്സുകാരനുമായ സയ്യിദ് അലിഷാ ഗീലാനിയാണ് ഇപ്പോള്‍ അവരുടെ സഹപ്രവര്‍ത്തകന്‍. 'ആസാദി' എന്ന സമരാഹ്വാനം ഉയര്‍ത്തി കുറച്ചുമാസംമുമ്പ് 112 പേരെ കൊല്ലപ്പെടാന്‍ ബലികൊടുത്ത ആള്‍. ഇന്ത്യ നീതികരിക്കാനാവാത്ത അക്രമം നടത്തുന്നുവെന്ന്

ലോകത്തെക്കൊണ്ട് (അരുന്ധതീറോയിയെപ്പോലെ കാര്യമറിയാതെ ഒച്ചപ്പാടുണ്ടാക്കുന്നവര്‍ക്ക്) ഇന്ത്യയെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തെളിവുണ്ടാക്കുകയായിരുന്നു. ആ കെണിയില്‍ വീണുപോയെന്ന് ഈ എഴുത്തുകാരിക്ക് ഇപ്പോഴും മനസ്സിലായില്ലെങ്കില്‍, അവര്‍ ഗീലാനിയോടൊപ്പം പാകിസ്താന്‍ പ്രചാരകയായി കഴിയുന്നതായിരിക്കും നല്ലത്. പക്ഷേ അങ്ങനെയായാല്‍ അവര്‍ ദേശദ്രോഹം ചെയ്യുന്ന ആളായിത്തീരുമല്ലോ. ഇന്ത്യക്കാരിയല്ലാതാവുകയും ചെയ്യും. ഗീലാനിയെ അഭിമുഖീകരിച്ച് കൂടിക്കാഴ്ച
നടത്തിയ 'ഹിന്ദു'വിന്റെ ലേഖിക നിരുപമ സുബ്രഹ്മണ്യം ഗീലാനിയുടെ നേരെ നോക്കി, 'കശ്മീര്‍
കാര്യത്തില്‍ പാകിസ്താന്റെ ഏറ്റവും വലിയ സഹായി' എന്ന് വിളിച്ചപ്പോള്‍ മറുപടിയില്ലാതെ
ചിരിച്ച പുള്ളിയാണ് ഗീലാനി. ഇന്ത്യ ധാര്‍ഷ്ട്യമുള്ള രാജ്യമാണെന്ന് പറയുമ്പോള്‍ അരുന്ധതി അത് ഏറ്റുപാടുന്നു. ഗീലാനി തനിക്കനുകൂലമായി നെഹ്രുവിനെ ഒരുതവണ ഉദ്ധരിച്ചു. അരുന്ധതി 13 തവണ ഉദ്ധരിച്ചല്ലോ. അവര്‍ ഗീലാനിയുടെ കൂട്ടുകാരിയല്ല, ശിഷ്യയാണ്.
എന്താണ് ഇക്കൂട്ടര്‍ ധരിച്ചത്. കുറേ പേര്‍ കൊല്ലപ്പെട്ടുവെന്നും ആളുകള്‍ മുറിവേറ്റ്
കഷ്ടപ്പെടുന്നുവെന്നും ഇവര്‍ പറയുമ്പോഴെല്ലാം കശ്മീര്‍ തര്‍ക്കഭൂമിയാണെന്ന് സമ്മതിച്ചുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് ചട്ടിയും കലവും പെറുക്കിയെടുത്ത് ദേശം വിടുമെന്നോ? അരുന്ധതിയുടെ തൂലിക അജയ്യമാണെന്നും ഗീലാനിയെ കശ്മീര്‍ അധിപനായി ഉയര്‍ത്താന്‍ അതിനു കഴിയുമെന്നും ഇരു കൂട്ടരും ധരിച്ചതുപോലെയുണ്ട്. ഇന്ത്യ കശ്മീരിന്റെ ഭരണം നടത്തുന്നതില്‍ പാകിസ്താന് ഭിന്നാഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ, ഇക്കാര്യത്തില്‍ ഇന്ത്യയെയും പാകിസ്താനെയും ഒരേ കണ്ണിലൂടെ അമേരിക്കപോലും പരസ്യമായി നോക്കാറില്ല. ഇന്ത്യയില്‍ പിറന്ന ഒരാളില്‍നിന്ന് അത്തരത്തില്‍ ഒരു നോട്ടം ആരും പ്രതീക്ഷിച്ചതല്ല. കീര്‍ത്തിഭ്രമംകൊണ്ട് മനുഷ്യര്‍ പല വിഡ്ഢിത്തങ്ങളും കാട്ടിക്കൂട്ടാറുണ്ട്; പക്ഷേ ആത്മഹത്യ ചെയ്യാമോ?
നെഹ്രുവിനെ ഉദ്ധരിച്ച് പാകിസ്താനെ സഹായിക്കാമെന്ന് ഇക്കൂട്ടര്‍ വ്യാമോഹിക്കുന്നു. നെഹ്രു
ഭരണഘടനാ നിര്‍മാണസഭയില്‍ ചെയ്ത ഏറ്റവും നപ്രധാനപ്പെട്ട പ്രതിജ്ഞാനപ്രഖ്യാപന
നപ്രസംഗത്തില്‍ നടത്തിയ ഒരു നപ്രതിജ്ഞ ഇതായിരുന്നു- 'ഈ റിപ്പബ്ലിക്കിന്റെ, ഭൂമിയുടെ
അവിഭാജ്യത പരിപാലിക്കപ്പെടുന്നതായിരിക്കും' (1946 ഡിസംബര്‍ 13). ''ഇനി വിഭജനമില്ല'' എന്ന് ഗാന്ധിജി പറഞ്ഞല്ലോ, അതേ ശബ്ദമാണ് നെഹ്രു പുറപ്പെടുവിച്ചത്.
അരുന്ധതി-ഗീലാനി പ്രഭൃതികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കോണ്‍സാംബ്ലി പ്രഭാഷണത്തില്‍ (1947
ആഗസ്ത് 14) നെഹ്രു ഇപ്രകാരം പ്രസംഗിക്കുകയുണ്ടായി - ''വെറുപ്പിനും മറ്റുള്ളവരെ
കുറ്റപ്പെടുത്തുന്നതിനും ഉള്ള സമയമല്ല ഇത്'' (എച്ച്.ഡി. ശര്‍മ്മ സമാഹരിച്ച '100 ഏവീറ
ട്വവരസവീ, 1890-1947യ്ത്ത എന്ന പുസ്തകം നോക്കുക).അതേ, 2010 ഡിസംബര്‍ മാസവും
പരസ്​പരം കുറ്റപ്പെടുത്താനുള്ള സമയമല്ല. സമയം നോക്കാതെ സംസാരിച്ച് സ്വയം ചെറുതാകരുത്!


SocialTwist Tell-a-Friend
Related Stories: സ്വയം ചെറുതാകരുത് - Sunday, December 26, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon