You are here: HOME » MUSIC »
സിനിമയുടെ ആശയം ഗാനത്തില്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
അന്ധവിശ്വാസം ഏറെ വര്‍ധിച്ചിരിക്കുന്ന ഒരു കാലമാണിത്‌. ദൈവവിശ്വാസം ഒരു വ്യക്‌തിക്ക്‌ ആത്മവിശ്വാസം നല്‍കും. എന്നാല്‍ അത്‌ അമിതമായാല്‍ അയാളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്‍ളാവര്‍ക്കും ബുദ്ധിമുട്ടായിരിക്കും ഉണ്ടാവുക. അങ്ങനെയൊരു ചിത്രമാണ്‌ സദാനന്ദണ്റ്റെ സമയം. അതിലെ നായകന്‍ കരിംപൂരാടത്തില്‍ ജനിച്ചവനാണ്‌. ചെറിയ കാര്യങ്ങള്‍ക്കുപോലും നിമിത്തവും ശകുനവുമൊക്കെ നോക്കിയാണു ജീവിക്കുന്നത്‌. അയാളുടെ ഈ സ്വഭാവം കാരണം ഭാര്യ ആത്മഹത്യയുടെ വക്കില്‍ വരെ എത്തുന്നുണ്ട്‌. സിനിമയുടെ ആശയം പൂര്‍ണമായും ഉള്‍ക്കൊള്ളിച്ച ഒരു പാട്ടാണ്‌ ഇത്‌. ഇന്‍ട്രൊഡക്ഷന്‍ ഗാനമായ ഇതില്‍ ദിലീപ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിണ്റ്റെ ജനനം മുതലുള്ള കാര്യങ്ങളാണു കാണിച്ചിരിക്കുന്നത്‌. കാവ്യയാണ്‌ ചിത്രത്തില്‍ ദിലീപിണ്റ്റെ നായികയായത്‌. തൃശൂരില്‍ വച്ചായിരുന്നു ഗാനത്തിണ്റ്റെ കംപോസിങ്ങ്‌. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക്‌ ഈണം നല്‍കിയതു മോഹന്‍ സിതാര. ദാസേട്ടന്‍ പാടിയ ഈ പാട്ട്‌ ഈണത്തിണ്റ്റെ മനോഹാരിതകൊണ്ടും വരികളുടെ ഭംഗികൊണ്ടും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെട്ട ഒന്നാണ്‌. ചിത്രം: സദാനന്ദണ്റ്റെ സമയം രചന : യൂസഫലി കേച്ചേരി സംഗീതം: മോഹന്‍ സിതാര പാടിയത്‌: യേശുദാസ്‌ ജന്‍മ നക്ഷത്രമേ.... ജന്‍മ നക്ഷത്രമേ.....നീ നിര്‍ണയിക്കുന്നു.... ജയവും പരാജയവും മനുഷ്യണ്റ്റെ ജയവും പരാജയവും (ജന്‍മ.... ) ജനിക്കും നാള്‍ നോക്കി മണ്ണില്‍ ശിശുവിണ്റ്റെജാതകമെഴുതുന്നു... (൨)ആആ ആആ ആആ... നാവോറു പാടുന്നു നന്‍മകള്‍ നേരുന്നു കുഞ്ഞിനു പീഡകള്‍ ഒഴിയാനായ്‌ (൨) അമ്പല നടകള്‍ കയറിയിറങ്ങുന്നു ജലദോഷങ്ങള്‍ തീര്‍ക്കാനായ്‌ ഗൃഹദോഷങ്ങള്‍ തീര്‍ക്കാനായ്‌ (ജന്‍മ) നെയ്ത്തിരി ഉഴിയുന്നു വഴിപാടു നല്‍കുന്നു മാനത്തെ ദൈവങ്ങള്‍ കനിയാനായ്‌ ബാധകള്‍ ഒഴിയാന്‍ അന്നം വിളമ്പുന്നു ഭാഗ്യദോഷങ്ങള്‍ നീങ്ങാനായ്‌ഭാഗ്യദോഷങ്ങള്‍ നീങ്ങാനായ്‌.... (ജന്‍മ)

SocialTwist Tell-a-Friend
Related Stories: സിനിമയുടെ ആശയം ഗാനത്തില്‍ - Saturday, December 24, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon