You are here: HOME » MUSIC »
ജയലളിതയ്ക്ക്‌ കത്തു പാട്ട്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
മുല്‍ളപ്പെരിയാറിണ്റ്റെ ആശങ്ക തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിതയെ ബോധ്യപ്പെടുത്താന്‍ പഴയ തലമുറയ്ക്ക്‌ ഏറെ ഹിറ്റായിരുന്ന മാപ്പിള പാട്ടായ "ദുബായ്‌ കത്ത്‌ പാട്ടിണ്റ്റെ ഈണത്തില്‍ ഗാനനിവേദനം. "എത്രയും പ്രിയമുള്ള തമിഴ്നാട്‌ തലൈവിയാം, ജയലളിത വായിക്കുവാന്‍, മലയാളക്കര വ്യസനത്തില്‍ എഴുതുന്നീ വിഷയത്തില്‍,ഉടനടിയൊരു പരിഹാരം കാണേണേ... (ഈണം: എത്രയും ബഹുമാനപ്പെട്ട എണ്റ്റെ പ്രിയ ഭര്‍ത്താവ്‌ വായിക്കുവാന്‍....) കുരുന്നു ബാലികയുടെ പേരില്‍ ജയലളിതക്കയക്കുന്ന കത്തു പാട്ട്‌ നിവേദനത്തില്‍ മുല്‍ളപ്പെരിയാര്‍ കേരളത്തിനു സമ്മാനിക്കുന്ന ആശങ്കയും ഭീതിയും ദുരിതവുമൊക്കെ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. "എഴുതിയറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്‌, വിടരുവാന്‍ വെമ്പുന്നൊരു തലമുറയും ഇവിടുണ്ട്‌, രാഷ്ട്രീയക്കളികളതു ഇനി നിങ്ങള്‍ മാറ്റേണം, രാജ്യത്തിന്‍ നന്‍മയ്ക്കായി പിടിവാശി അകറ്റേണം... ഗാനാമൃതായി ജയലളിതയ്ക്കുള്ള കത്തില്‍ കുരുന്നു തലമുറയുടെ ഭീതി വിവരിക്കുന്നു. "പച്ചക്കറി വിളയിക്കും തമിഴ്നാടിന്‍ മക്കള്‍ക്ക്‌, ആവോളം ജലം നല്‍കാന്‍ ഇക്കരയും ഉണ്ടല്‍ളോ, അതിനായി മരണക്കയം ഇനിയൊന്നു പുതുക്കീടാം, അഭിപ്രായമൊന്നാക്കി തമ്മിലടി അകറ്റീടാം...... മുല്‍ളപ്പെരിയാറിണ്റ്റെ പേരില്‍ അകല്‍ച്ച വേണ്ടെന്നും ആവശ്യത്തിനു വെള്ളം തരാമെന്നും ഡാം സുരക്ഷിതമായി പുതുക്കി പണിതാല്‍ മതിയെന്നും കത്തു പാട്ട്‌ നിവേദനത്തില്‍ ഈണമിട്ടു ചൂണ്ടിക്കാട്ടുന്നു. മാപ്പിളപ്പാട്ട്‌ രചയിതാവ്‌ അബ്ദുല്‍ ഖാദര്‍ കാക്കനാട്‌ എഴുതി ചിട്ടപ്പെടുത്തിയ ഗാനത്തിണ്റ്റെ വിഡിയോ ആല്‍ബം ചിത്രീകരണം ഉടന്‍ ആരംഭിക്കും. ആല്‍ബം പൂര്‍ത്തിയായലുടന്‍ അതും ജയലളിതക്കു അയച്ചു കൊടുക്കാനാണു തീരുമാനം.

SocialTwist Tell-a-Friend
Related Stories: ജയലളിതയ്ക്ക്‌ കത്തു പാട്ട്‌ - Saturday, December 24, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon