You are here: HOME » MUSIC »
സംഗീത മഹാദേവന്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 20 April 2012
കാണുന്ന എല്ലാവരോടും ഒരു 'ഹായ്', ചിരിച്ചുകൊണ്ടൊരു ഓട്ടോഗ്രാഫ്, തിരക്കു കാണിക്കാതെ ഫോട്ടോക്കു പോസ്. ഇന്ത്യന്‍ സംഗീത ലോകത്തെ 'വണ്ടര്‍ മാന്‍' ശങ്കര്‍ മഹാദേവന് ഇല്ലാത്ത ഒന്ന് നാട്യം മാത്രം.

മാസത്തില്‍ മുപ്പതോളം രാജ്യങ്ങളിലൂടെ സംഗീതപ്രയാണം. അതിനിടെ റെക്കോഡിങ്ങുകള്‍,സ്റ്റേജ് ഷോകള്‍, കംപോസിങ്ങ് തിരക്കുകള്‍. ബംഗാളിയിലും മലയാളത്തിലും തമിഴിലും ഒരോ നമ്പറുകള്‍.

സഹപ്രവര്‍ത്തകരുമായി പുതിയ ബോളിവുഡ് ചിത്രത്തിന്റെ കംപോസിങ് ചര്‍ച്ച. ഫോണിലൂടെ ഈണം പാടി കേള്‍പ്പിക്കല്‍. തിരക്കൊഴിഞ്ഞ നേരമില്ലാത്ത മനുഷ്യന്‍. വയനാട് മഹോത്സവത്തിന്റെ ഭാഗമായി

വശ്യഭൂമിയിലൂടെ രണ്ടുദിവസത്തെ യാത്ര. പച്ച നിറഞ്ഞ കുന്നുകളും കാടുകളും ആദ്യമായി കാണുന്നതിന്റെ അത്ഭുതത്തിലായിരുന്നു ശങ്കര്‍ മഹാദേവന്‍. സംഗീത ലോകത്തെ 'സന്ദന തെന്‍ട്രലുമായി' വന്ന്

കീഴടക്കിയ പ്രതിഭയുമായി മുഖാമുഖം.

സംഗീതലോകത്തേയ്ക്ക് പുതിയ ഗായകരുടെ ഒഴുക്കാണല്ലോ?
ദിവസവും എത്ര ഗായകര്‍. എല്ലാവരും കഴിവുള്ളവര്‍. എന്നാല്‍ മൗലികതയുള്ളവര്‍ തുലോം കുറവ്. അധികവും കടംകൊണ്ട ശൈലിയില്‍ പാടുന്നവര്‍. സുമിത് ചൗഹാനെപ്പോലെയുള്ള വ്യത്യസ്തരായ ഗായകരാണ്

നമുക്കുവേണ്ടത്.

ശങ്കര്‍ ഇഷാന്‍ ലോയ് സംഘത്തില്‍ നിന്ന് ഒരുപാട് ഹിറ്റുകള്‍. 'ദില്‍ ചാഹ്താ ഹെ' മുതല്‍ 'റോക്ക് ഓണ്‍' വരെ. കൂട്ടുപിരിയാത്ത ഈ ഫ്യൂഷന്റെ രഹസ്യം എന്താണ്?
സംഗീതത്തോടുള്ള കലര്‍പ്പില്ലാത്ത അര്‍പ്പണം. ഒരു പാട്ടിനെ ചൊല്ലി ഞങ്ങള്‍ രാപ്പകല്‍ പരസ്പരം ബഹളം വെക്കാറുണ്ട്- ആ പാട്ടിനുവേണ്ടി. ഈഗോ സുപ്പീരിയോരിറ്റിക്കുവേണ്ടിയല്ല. 'ദില്‍ ചാഹ്താ ഹെ'യിലെ

പാട്ടുകള്‍ ഇറങ്ങിയപ്പോള്‍ ചിലര്‍ പറഞ്ഞത് ഒരു ജിങ്കിള്‍ കേള്‍ക്കുന്നതുപോലുണ്ടെന്നായിരുന്നു. സത്യമായിരിക്കാം. കാരണം ഞങ്ങള്‍ മൂന്നുപേരും ജിങ്കിള്‍ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. പക്ഷേ, പാട്ടുകള്‍

ഹിറ്റായി.

ഏതു സംഗീതശൈലിയാണിഷ്ടം?
എല്ലാം. ഫ്യൂഷന്‍, സൂഫി, റോക്ക്, ബ്ലൂസ്. മനസ്സിനെ തൊടുന്നതെല്ലാം. കച്ചേരിയും ഹെവി മെറ്റലും കുത്തു പാട്ടും ഞാന്‍ പാടും, കംപോസ് ചെയ്യും. ഇതാ ഉടന്‍ ഒരു ഗസല്‍ ആല്‍ബവും ഇറക്കാന്‍ പോകുന്നു.

താങ്കളുടെ കര്‍ണാടക സംഗീതക്കച്ചേരികളെപ്പറ്റി തകര്‍പ്പന്‍ അഭിപ്രായമാണല്ലോ? (സവായ് ഗന്ധര്‍വ സംഗീതോത്സവത്തില്‍ കച്ചേരി കഴിഞ്ഞപ്പോള്‍ സദസ്യര്‍ എഴുന്നേറ്റു നിന്നു കൈയടിച്ചിരുന്നു)

(ചെറുചിരിയോടെ) നന്നായി എന്നെല്ലാവരും പറഞ്ഞു. കര്‍ണാടിക് കച്ചേരി ഒരാനന്ദാവസ്ഥയാണ്.
ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കുമാണ് എന്റെ സംഗീത മൂലധനം.

ഏതു രാഗത്തോടാണ് പ്രതിപത്തി?
രാഗങ്ങള്‍ ഭാവപ്രധാനമായതുകൊണ്ട് കൃത്യമായി പറയാന്‍ പറ്റില്ല. പക്ഷേ, യമന്‍ എനിക്കിഷ്ടമാണ്. ബ്രത്ത്‌ലസ്സിലെ 'കൊയി ജൊ മിലാതെ മുഝെ' ഒക്കെ യമനാണ്.

മ്യുസിഷ്യന്‍, ഫ്യൂഷന്‍ ആര്‍ട്ടിസ്റ്റ്, ക്ലാസിക്കല്‍ സംഗീതജ്ഞന്‍, ഗായകന്‍... സ്വയം എങ്ങനെ വിശേഷിപ്പിക്കാനാണിഷ്ടം?
പ്രൊഫഷണലായി മ്യുസിഷ്യന്‍. സ്വകാ ര്യമായി ഗായകന്‍ (ചിരി). ആരോ ഞാന്‍ ഒരു മ്യൂസിക്ക് സൂപ്പര്‍ മാര്‍ക്കറ്റാണെന്നു പറഞ്ഞിട്ടുണ്ട്, അതിലെ തമാശ ഞാന്‍ ആസ്വദിക്കുന്നു.

ശങ്കര്‍ എത്രത്തോളം മലയാളിയാണ്?
അമ്മയും അച്ഛനും പാലക്കാട്ടുകാര്‍. വേര് കേരളത്തില്‍, സംസാരിക്കുന്നത് തമിഴ്, പഠിച്ചതും വളര്‍ന്നതും ചെമ്പൂരില്‍, അവിടെ സംസാരിച്ചത് ഹിന്ദിയും ഇംഗ്ലീഷും, സംഗീത (ഭാര്യ) തികഞ്ഞ മറാത്തി, അവരോട്

മറാത്തിയില്‍.
മലയാളം പറയാന്‍ കഷ്ടമാണെങ്കിലും എനിക്ക് കേട്ടാല്‍ നന്നായി മനസ്സിലാവും, പ്രത്യേകിച്ചും ചീത്തപറച്ചില്‍ (ചിരി). കൂട്ടിക്കിഴിച്ചു നോക്കിയാല്‍ ഒടുവില്‍ ഞാന്‍ ഒരു മിഡില്‍ ക്ലാസ് പാലക്കാടന്‍ അയ്യര്‍ തന്നെ.

സംഗീതം കഴിഞ്ഞാല്‍?
ഭക്ഷണം. എന്തും ഞാന്‍ കഴിക്കും. വെജ്, നോണ്‍ വെജ് പക്ഷഭേദമൊന്നുമില്ല. വയര്‍ ചാടുന്നുണ്ടെന്നത് വേറെ കാര്യം. ഈശ്വരാ ഈ തലശ്ശേരി ബിരിയാണി സൃഷ്ടിച്ചത് ദൈവം തന്നെ!!! (ആദ്യമായി പരീക്ഷിച്ച

വിഭവത്തെപ്പറ്റി കൊതിയോടെ).
ഇടയ്ക്ക് ഓട്ടോഗ്രാഫ് ഒപ്പിടാന്‍ വന്നവരോട്, തലശ്ശേരി വിഭവങ്ങള്‍ ഉണ്ടാക്കിയ ഉമ്മയെ ചൂണ്ടി, നിങ്ങള്‍ എന്റെ ഫാനാണെങ്കില്‍ ഞാന്‍ ഇവരുടെ ഫാനാണ് എന്നു പറയുന്നു.

ശങ്കര്‍ മഹാദേവന്‍ ഓണ്‍ലൈന്‍ മ്യൂസിക് അക്കാദമി ഹിറ്റ് ആയല്ലോ?
ലോകത്തെ ആദ്യത്തെ ഓണ്‍ലൈന്‍ മ്യൂസിക് പഠന പദ്ധതിയാണത്. ഹിന്ദുസ്ഥാനിയും കര്‍ണാടക സംഗീതവുമാണ് ഓണ്‍ലൈനായി പഠിപ്പിക്കുന്നത്. വ്യക്തമായ കരിക്കുലവും നിര്‍ദേശങ്ങളും. കൃത്യമായ

പ്രാക്റ്റീസും ഫീഡ് ബാക്കുകളും പ്രശസ്തരായ അധ്യാപകര്‍. സര്‍ട്ടിഫിക്കറ്റ് ഞാന്‍ തന്നെ നേരിട്ടാണു നല്‍കുന്നത്. നെടുനൂരി കൃഷ്ണമൂര്‍ത്തി മുതല്‍ സാക്കിര്‍ ഹുസൈന്‍ വരെ എനിക്ക് പ്രോത്സാഹനവുമായെത്തി.

നിങ്ങളും ചേരൂ. www.shankarmahadevanacademy.com

ഏതുനേരത്തും എല്ലാവരോടും പ്രസരിപ്പോടെ എങ്ങനെ ഇടപെടാന്‍ പറ്റുന്നു? മൂഡ് ഔട്ട് ആവാറില്ലേ?

നല്ലതല്ലേ അത്. അത് ഗംഭീരമായ പോസിറ്റീവ് എനര്‍ജി നല്‍കും. എല്ലാവരും ഹാപ്പി നമ്മളും ഹാപ്പി.


SocialTwist Tell-a-Friend
Related Stories: സംഗീത മഹാദേവന്‍ - Thursday, April 19, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon