You are here: HOME » MUSIC »
തടികൊണ്ട്‌ ഒാടകുഴല്‍ഒാടക്കുഴല്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
മുളന്തണ്ടില്‍നിന്നു മാത്രമല്ല, തടിയില്‍നിന്നും ഉടലെടുക്കുമെന്നു തെളിയിക്കുന്നു, സുഷാന്ത്‌. അപസ്വരങ്ങളൊന്നും ഇല്ലെന്ന പുല്ലാങ്കുഴല്‍ വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തലുമായി സുഷാന്ത്‌, താന്‍ മിനുക്കിയെടുത്ത ഒാടക്കുഴലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു. ഒാടക്കുഴല്‍ നിര്‍മിക്കുന്നവര്‍ക്കു മുളന്തണ്ട്‌ കുഴല്‍രൂപത്തില്‍ത്തന്നെ കിട്ടുന്നതിനാല്‍ തടികൊണ്ടു കുഴല്‍ ഉണ്ടാക്കുന്ന കാര്യം ആരുംഇതുവരെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ തബല, ഡ്രം, വയലിന്‍ തുടങ്ങിയവ നിര്‍മിച്ചുപ ആശാരിപ്പണിക്കാരനായ മംഗലക്കാട്ട്‌ ചെലവൂറ്‍ നെടിയമ്പറമ്പില്‍ പി. സുഷാന്ത്‌ ഒാടക്കുഴലും തടികൊണ്ടുതന്നെ നിര്‍മിക്കാന്‍ മിനക്കെടുകയായിരുന്നു. ഗള്‍ഫില്‍ ആയിരിക്കെ ൨൦൦൪ലാണ്‌ ഒാടക്കുഴല്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്‌. പിന്നീടു നാട്ടില്‍ വന്ന്‌ അതു തുടര്‍ന്നു. മൂന്നര വര്‍ഷത്തെ സമയമെടുത്തു ഒരു കുറ്റമറ്റ ഒാടക്കുഴലിനു ജന്‍മമെടുക്കാന്‍. തേക്ക്‌, മഹാഗണി, പ്ളാവ്‌ എന്നീ തടികള്‍ ഉപയോഗിച്ചാണ്‌ നിര്‍മാണം. പിന്നീടു കീറിപ്പോകാതിരിക്കാന്‍ ആദ്യം തടി പുഴുങ്ങും. ചില രാസപദാര്‍ഥങ്ങളും തേച്ചുപിടിപ്പിക്കും. ഉണക്കിയ ശേഷം കുഴല്‍രൂപത്തിലാക്കാന്‍ അതീവശ്രദ്ധയോടെ ദ്വാരമിടും. പലപ്പോഴും നിര്‍മാണത്തിണ്റ്റെ അവസാന ഘട്ടത്തില്‍ തടി പൊട്ടിപ്പോ കാറുണ്ടെന്നു സുഷാന്ത്‌ പറയുന്നു. ഇൌര്‍പ്പം തട്ടിയാല്‍ മുളന്തണ്ടുകൊണ്ടുള്ള ഒാടക്കുഴലിനു ശ്രുതിയില്‍ വ്യത്യാസം വരും. എന്നാല്‍, തടി കൊണ്ടുള്ള ഒാടക്കുഴലിന്‌ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നും സുഷാന്ത്‌ പറയുന്നു

SocialTwist Tell-a-Friend
Related Stories: തടികൊണ്ട്‌ ഒാടകുഴല്‍ഒാടക്കുഴല്‍ - Saturday, December 24, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon